CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 20 Seconds Ago
Breaking Now

പി സി വിഷ്ണുനാഥിന്റെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി.സി. വിഷ്ണുനാഥിന്റെ ചെങ്ങന്നൂരിലെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഐ വിഭാഗം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

സംസ്ഥാന വ്യാപകമായി നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഒന്നാം ഘട്ടം പൂര്‍ത്തിയായ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് കൊല്ലം കടയ്ക്കല്‍ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടായി. പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി വി.പി. സിബിയുടെ തലക്ക് പരുക്കേറ്റു.




കൂടുതല്‍വാര്‍ത്തകള്‍.