CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 3 Seconds Ago
Breaking Now

നിന്റെ കൊച്ചിനോട് ഇത് ചെയ്യുമോടാ! സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രത്തിന് അടിയിലൂടെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച് അധ്യാപകന്‍; മാനസിക പ്രശ്‌നത്തിന് സഹായം തേടിയത് ഇമാമിന് അരികില്‍; വിവാഹം കഴിച്ചാല്‍ മാറുമെന്ന് ഉപദേശം!

തന്റെ മാനസിക ചിന്തകളെ കുറിച്ച് ഇയാള്‍ പള്ളിയിലെ ഇമാമിനെ അറിയിച്ചതായി കോടതിയില്‍ വ്യക്തമായി

ബ്രിട്ടനിലെ വിവിധ സ്‌കൂളുകളില്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ പാവാടയ്ക്ക് താഴെ വെച്ച് രഹസ്യമായി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച അധ്യാപകന് ആറ് വര്‍ഷം ജയില്‍ശിക്ഷ. പോക്കറ്റില്‍ ഒളിപ്പിച്ച ഫോണിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. 

ഇംഗ്ലീഷ് ടീച്ചറായിരുന്ന 37-കാരി അബുസലി റഹ്മാനാണ് കേസില്‍ കുടുങ്ങിയത്. ചുരുങ്ങിയത് 15 കുട്ടികളുടെയെങ്കിലും ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഒരു അമ്മ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് റഹ്മാനെ അറസ്റ്റ് ചെയ്തത്. 

പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഫോണില്‍ കണ്ട ചിത്രങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. തന്റെ മാനസിക ചിന്തകളെ കുറിച്ച് ഇയാള്‍ പള്ളിയിലെ ഇമാമിനെ അറിയിച്ചതായി കോടതിയില്‍ വ്യക്തമായി. എന്നാല്‍ വിവാഹം കഴിച്ചാല്‍ പ്രശ്‌നം മാറുമെന്നാണ് ഇമാം ഉപദേശിച്ചത്. ഇതോടെ ബംഗ്ലാദേശ് വംശജനായ റഹ്മാന്‍ നാട്ടില്‍ നിന്നും ഒരു യുവതിയെ വിവാഹം കഴിച്ച് യുകെയിലേക്ക് കൊണ്ടുവന്നിരുന്നു. 

ചോദ്യം ചെയ്യലില്‍ നിര്‍ന്നിമേഷനായി ഇരുന്ന റഹ്മാനോട് 'തന്റെ സ്വന്തം കുഞ്ഞിനോടാണ് ഇതുപോലെ ചെയ്യുന്നതെങ്കില്‍' എന്ന ഓഫീസറുടെ ചോദ്യമാണ് കുറ്റസമ്മതത്തിലേക്ക് നയിച്ചത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഏഴ് സ്‌കൂളുകളിലെ കുട്ടികളാണ് 18 മാസക്കാലത്തെ ഇയാളുടെ ഫോട്ടോ എടുക്കലിന് ഇരയായത്. കുട്ടികള്‍ക്ക് എതിരായ 21 ലൈംഗിക കുറ്റങ്ങളാണ് മുന്‍ അധ്യാപകന്‍ ഏറ്റത്. 6 വര്‍ഷത്തെ ശിക്ഷയും, 20 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളുടെ പേര് ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.