CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 48 Seconds Ago
Breaking Now

പാര്‍ക്കിംഗ് ചാര്‍ജ്ജ് ഈടാക്കി 'ചാകര' കൊയ്ത് ആശുപത്രികള്‍; കഴിഞ്ഞ വര്‍ഷം നേടിയത് 300 മില്ല്യണ്‍ പൗണ്ട്; റെക്കോര്‍ഡ് തോതില്‍ നടക്കുന്ന പിരിവ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, രോഗികള്‍ക്കും മേലുള്ള നികുതിയോ?

ജീവനക്കാര്‍ ജോലി ചെയ്യാന്‍ വരുമ്പോള്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് നല്‍കേണ്ടി വരുന്നത് വൃത്തികേടാണെന്ന് ജിഎംബി

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും, രോഗികളെയും പിഴിഞ്ഞ് 300 മില്ല്യണ്‍ പൗണ്ട് നേടി ഇംഗ്ലണ്ടിലെ ആശുപത്രികള്‍. പാര്‍ക്കിംഗ് ചാര്‍ജ്ജ് ഇനത്തിലാണ് ഈ റെക്കോര്‍ഡ് തുക കരസ്ഥമാക്കിയത്. 

രോഗികളും, ഇവരുടെ സന്ദര്‍ശകരും 213 മില്ല്യണ്‍ പൗണ്ട് നല്‍കേണ്ടി വന്നപ്പോള്‍, എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പോകുമ്പോള്‍ പാര്‍ക്ക് ചെയ്യാനായി 87 മില്ല്യണ്‍ പൗണ്ടാണ് നല്‍കേണ്ടി വന്നത്. എന്‍എച്ച്എസ് കണക്കുകള്‍ തന്നെയാണ് രോഗികളെയും, ജീവനക്കാരെയും പിഴിയുന്നതിന്റെ തോത് സ്ഥിരീകരിച്ചത്. 

ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 30 മില്ല്യണ്‍ പൗണ്ട് അധികമാണ് ഈ തുക. രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റിനും, പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാനും എത്തുമ്പോള്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് ഈടാക്കുന്നതില്‍ വിമര്‍ശനം രൂക്ഷമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റത്തിന് ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. 

ഇത് രോഗികള്‍ക്ക് മേലുള്ള നികുതിയാണെന്ന് കണക്കുകളെ കുറിച്ച് ലിബറല്‍ ഡെമോക്രാറ്റ് ഹെല്‍ത്ത് വക്താവ് ക്ലൈവ് ജോണ്‍സ് കുറ്റപ്പെടുത്തി. ജീവനക്കാര്‍ ജോലി ചെയ്യാന്‍ വരുമ്പോള്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് നല്‍കേണ്ടി വരുന്നത് വൃത്തികേടാണെന്ന് ജിഎംബി നാഷണല്‍ സെക്രട്ടറി റേച്ചല്‍ ഹാരിസണും ചൂണ്ടിക്കാണിച്ചു. കൊവിഡ് മഹാമാരിക്കാലത്താണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചത്. ഇത് 2022-ല്‍ അവസാനിപ്പിക്കുകയും ചെയ്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.