CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Seconds Ago
Breaking Now

ഷിബു ബേബി ജോണ്‍ മോദിയെ കണ്ടതില്‍ തെറ്റില്ല: കെ എം മാണി

ഷിബു ബേബി ജോണ്‍ നരേന്ദ്ര മോദിയെ കണ്ടതില്‍ തെറ്റില്ലെന്ന് കെ എം മാണി. നരേന്ദ്ര മോദിയോട് വിദ്വേഷമില്ല. ബിജെപി നയങ്ങളോടാണ് എതിര്‍പ്പെന്നും മാണി പറഞ്ഞു.

ഷിബു-മോദി കൂടിക്കാഴ്ച്ചയ്ക്കെതിരെ കക്ഷിഭേദമില്ലാതെ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരിക്കെയാണ് സന്ദര്‍ശനത്തെ അനുകൂലിച്ച് കൊണ്ട് മാണി രംഗത്ത് വന്നിരിക്കുന്നത്.

സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷിബു ബേബി ജോണിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച്ച വിവാദമായ സാഹചര്യത്തില്‍ സന്ദര്‍ശനം തെറ്റായിപ്പോയെന്ന് ഷിബുബേബി ജോണ്‍ വിശദീകരിച്ചു. മോദിയുടെ രാഷ്ട്രീയത്തോടും വികസന മോഡലിനോടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് 10 ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മന്ത്രി മോദിയെ കണ്ടത്. മോദിയെ  സന്ദര്‍ശിച്ചത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ഗുജറാത്ത് തൊഴില്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ  സന്ദര്‍ശിച്ചതെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ ആദ്യം വിശദീകരിച്ചിരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.