CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 36 Seconds Ago
Breaking Now

വിലകുറഞ്ഞ മോഡലുമായി റിയല്‍മീ; സി2ന് വില 5999

അഭ്യൂഹങ്ങള്‍ ശരിവെച്ച് കൊണ്ട് റിയല്‍മീ ഇന്ത്യയില്‍ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ അവതരിപ്പിച്ചു. റിയല്‍മീ സി2 എന്നുപേരിട്ട ഫോണ്‍ റിയല്‍മീ 3 പ്രോയ്‌ക്കൊപ്പമാണ് രംഗത്തിറക്കിയത്. 2018 സെപ്റ്റംബറില്‍ കമ്പനിയുടെ എന്‍ട്രി ഫോണായി റിയല്‍മീ സി1 അവതരിപ്പിച്ചിരുന്നു, 6999 രൂപയായിരുന്നു വില. 

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയല്‍മീ സി2 ലഭ്യമാക്കുന്നത്. അടിസ്ഥാന വേരിയന്റിന് 2 ജിബി റാം, 16ജിബി ഇന്റേണല്‍ സ്‌റ്റോറേജും നല്‍കുമ്പോള്‍ വില 5999 രൂപ. രണ്ടാമത്തെ വേരിയന്റില്‍ 3ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജാണുള്ളത്. വില 7999 രൂപ. 

മെയ് 15 ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഹാന്‍ഡ്‌സെറ്റിന്റെ വില്‍പ്പന തുടങ്ങുക. ജിയോയ്‌ക്കൊപ്പം ചേര്‍ന്ന് 5300 രൂപയുടെ ഓഫര്‍ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. സ്റ്റോറുകളില്‍ ഇതോടൊപ്പം തന്നെ വില്‍പ്പന തുടങ്ങുമെന്നാണ് കരുതുന്നത്. 

6.1 ഇഞ്ച് എച്ച്ഡി സ്‌ക്രീനുള്ള റിയല്‍മീ സി2 പിന്നില്‍ രണ്ട് ക്യാമറകള്‍ നല്‍കുന്നു. 13 എംപി, 2 എംപി ക്യാമറകളാണുള്ളത്. 5 എംപി എഐ സെല്‍ഫി ക്യാമറയുണ്ട്. 4000 എംഎഎച്ച് ബാറ്ററി, 4ജി എല്‍ടിഇ സപ്പോര്‍ട്ടുമുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.