CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 51 Seconds Ago
Breaking Now

വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 13ന്റെ ആഗോള ലോഞ്ച് പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ 2025 ജനുവരി 7ന് ഫോണ്‍ പുറത്തിറക്കും. നിലവില്‍ ചൈനയില്‍ മാത്രമാണ് വണ്‍പ്ലസ് 13 സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിട്ടുള്ളത്. ജനുവരി ഏഴാം തിയതി വണ്‍പ്ലസ് 13R ഉം പുറത്തിറങ്ങും എന്ന് അഭ്യൂഹങ്ങളുണ്ട്. 

വണ്‍പ്ലസ് 13 സിരീസ് ജനുവരി ഏഴിന് ആഗോളതലത്തില്‍ പുറത്തിറക്കുമെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 9 മണി മുതല്‍ ലോഞ്ചിന്റെ ലൈവ് സ്ട്രീമിംഗുണ്ടാകും. എത്ര മോഡലുകളാണ് അന്നേ ദിനം പുറത്തിറക്കുക എന്ന് വണ്‍പ്ലസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നീ ഹാന്‍ഡ്സെറ്റുകളാണ് വരികയെന്നാണ് അഭ്യൂഹങ്ങള്‍. വണ്‍പ്ലസ് 13 പുറത്തിറങ്ങുന്ന വിവരം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് നിറങ്ങളിലെത്തുന്ന ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുക വണ്‍പ്ലസും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണും വഴിയായിരിക്കും. 

നിലവിലുള്ള ചൈനീസ് വേരിയന്റിന് ഏതാണ്ട് സമാനമായിരിക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറക്കുന്ന വണ്‍പ്ലസ് 13 ഫ്‌ലാഗ്ഷിപ്പ് എന്നാണ് സൂചന. അങ്ങനെയെങ്കില്‍ 6.82 ഇഞ്ച് ക്വാഡ്-എച്ച്ഡി+ അമോല്‍ഡ് ഡിസ്പ്ലെയായിരിക്കും ഫോണില്‍ വരിക. 120Hz ആയിരിക്കും റിഫ്രഷ് റേറ്റ്. പീക്ക് ബ്രൈറ്റ്നസ് ലെവല്‍ 4,500 നിറ്റ്സും. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് സോക് ചിപ്സെറ്റിലുള്ള ഫോണ്‍ കൂടിയായിരിക്കും വണ്‍പ്ലസ് 13. 24 ജിബി വരെ റാമും, 1 ടിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും വരുമെന്നതാണ് ഫോണിന്റെ മറ്റൊരു ആകാംക്ഷ. 

50 മെഗാപിക്സലിന്റെ ട്രിപ്പിള്‍ റീയര്‍ ക്യാമറയായിരിക്കും വണ്‍പ്ലസ് 13ല്‍ വരിക എന്ന സൂചനയും ശക്തം. 50 എംപിയുടെ പ്രധാന സെന്‍സര്‍, 50 എംപിയുടെ അള്‍ട്രാ-വൈഡ് സെന്‍സര്‍, 3x സൂമോടെ 50 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പറഞ്ഞുകേള്‍ക്കുന്നത്. 6,000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിക്കൊപ്പം 100 വാട്‌സ് വയേര്‍ഡ് ചാര്‍ജറും 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും പ്രതീക്ഷിക്കാം. 

 




കൂടുതല്‍വാര്‍ത്തകള്‍.