CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 20 Seconds Ago
Breaking Now

വിവോ വി27 4ജി ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തും

വിവോയുടെ വി സീരീസിലെ 4ജി ഹാന്‍ഡ്‌സെറ്റായ വിവോ വി27 4ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. വിവോ വി27 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 4ജി ഹാന്‍ഡ്‌സെറ്റും എത്തുന്നത്.

6.45 ഇഞ്ച് ഐപിഎസ് എല്‍സിഡി പാനല്‍ ഫീച്ചറാണ് നല്‍കിയിരുന്നത്. ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനും 600 നിറ്റ് വരെ ബ്രൈറ്റ്‌നസും ലഭിക്കുന്നതാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസര്‍, 6 ജിബി റാം, 6 ജിബി വെര്‍ച്വല്‍ റാം, 128 ജിബി സ്റ്റോറേജ് എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം.

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും, 50 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ റിയല്‍ ക്യാമറ സജ്ജീകരണവും നല്‍കുന്നതാണ്. അതേസമയം, ഈ ഹാന്‍ഡ്‌സെറ്റുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.