CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 43 Seconds Ago
Breaking Now

ദമ്പതികള്‍ക്കെതിരായ കേസ് ഐജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു

കനാല്‍ കരയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ദമ്പതിമാര്‍ക്കെതിരെ പോലീസ് എടുത്ത കേസ് പിന്‍വലിച്ചു.

പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി എന്ന പേരില്‍ പോലീസ് ദമ്പതിമാര്‍ക്ക് എതിരെ എടുത്ത കേസാണ് പിന്‍വലിച്ചത്. മധ്യ മേഖലാ ഐജി കെ. പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് പിന്‍വലിച്ചത്. കേസ് പിന്‍വലിക്കുന്നതായി കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദമ്പതികളായ രാജേഷ്, രശ്മി എന്നിവര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12 നാണ് ആലപ്പുഴ മുപ്പലാലത്തിന് സമീപം കനാല്‍കരയില്‍ ഇരുന്ന രാജേഷിനെയും രശ്മിയെയും കസ്റ്റഡിയിലെടുത്തത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ ഇവരെ പിടികൂടിയത് പിന്നീട് വിവാദമായി.

തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ട ആഭ്യന്തരവകുപ്പ് ഇവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് അറിയിക്കുകയും ദമ്പതികളെ കസ്റ്റഡിയിലെടുത്ത എസ് ഐ യെ സസ്‌പെന്റെ ചെയ്യുകയും ചെയ്തരുന്നു. പിന്നീട് കോടതിയില്‍ ഹാജരായി, ജാമ്യം എടുക്കണമെന്ന സമന്‍സ് രശ്മിക്ക് ലഭിച്ചപ്പോഴാണ് കേസ് നിലനില്‍ക്കുന്ന വിവരം ഇവര്‍ അറിയുന്നത്. യാത്രകാര്‍ക്ക് അറപ്പുളവാക്കുന്ന രീതിയില്‍ അശ്ലീലം കാട്ടിയെന്നാണ് കേസ് രേഖപ്പെടുത്തിയിരുന്നത്.

വക്കീല്‍ മുഖേന കോടതിയില്‍ ഹാജരായപ്പോള്‍ മറ്റൊരു വക്കീല്‍ ദമ്പതികള്‍ക്ക് വേണ്ടി ഹാജരായെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തുന്നതായി കാണിച്ച് പിഴയടക്കാമെന്ന് ബോധിപ്പിച്ചതായും അറിഞ്ഞത്. പോലീസ് അഭിഭാഷകനുമായി ഗൂഢാലോചന നടത്തിയാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്ന് ദമ്പതികള്‍ ആരോപിച്ചു.അഭിഭാഷകനെതിരെ ജില്ലാ ജഡ്ജിയ്ക്കും ബാര്‍ കൗണ്‍സിലുമെതിരെ പരാതികള്‍ നല്‍കുമെന്നും ദമ്പതികള്‍ പറഞ്ഞു.

ദമ്പതികള്‍ക്കെതിരെ കേസ് എടുത്തത് കേരളത്തില്‍ ഉടനീളം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ഐജി കെ. പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.