CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 20 Seconds Ago
Breaking Now

ദിലീപിനൊപ്പം കാവ്യയെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ? ; മഞ്ജു വാര്യര്‍ പൊട്ടിത്തെറിച്ചു

ദിലീപ്, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ എന്നിവരെ കേന്ദ്രീകരിച്ച് ഗോസിപ്പ് വാര്‍ത്തകള്‍ വന്നുക്കൊണ്ടേയിരിക്കുന്നു.

ഏറ്റവും അവസാനമായി ഒരു അഭിമുഖത്തിനിടെ ഇത്തരത്തിലുള്ള ചോദ്യങ്ങളോട് മഞ്ജുവാര്യര്‍ രൂക്ഷമായി പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ദിലീപിനൊപ്പം കാവ്യാമാധവനെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് രൂക്ഷമായ ഭാഷയിലാണ് മഞ്ജുവാര്യര്‍ പ്രതികരിച്ചത്.

നിങ്ങള്‍ ആരെയാണ് അഭിമുഖം ചെയ്യുന്നത്, ഈ അഭിമുഖത്തില്‍ താനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചാല്‍ മതിയെന്നും മഞ്ജുവാര്യര്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. ദിലീപുമായുള്ള വിവാഹം ദൃതിയില്‍ നടത്തേണ്ടിയിരുന്നില്ലെ പിന്നീട് തോന്നിയിരുന്നു. തങ്ങളുടെ വിവാഹക്കാര്യത്തില്‍ കുറച്ച് കൂടി പക്വത കാണിക്കേണ്ടിയിരുന്നുവെന്നും മഞ്ജു പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും ഇല്ല. മാധ്യമങ്ങള്‍ക്കെല്ലാം ഇത്തരം വാര്‍ത്തകളോടാണ് താത്പര്യം. ഇത്തരം വാര്‍ത്തകളില്‍ വസ്തുതയില്ല. എടുത്തു ചാടി വിവാഹം കഴിച്ചു എന്നതു കൊണ്ട് ഇന്നേ വരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.