CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 35 Seconds Ago
Breaking Now

രോഗബാധിതയായി ഉറങ്ങിക്കിടന്ന കാമുകിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; സത്യം വെളിപ്പെടുത്തുന്ന കാമുകന്റെ രഹസ്യ റെക്കോര്‍ഡിംഗ് തുണയായി; പ്രതിക്ക് നാല് വര്‍ഷത്തെ ജയില്‍ശിക്ഷ

ഡേറ്റിംഗ് ആരംഭിച്ച് ഏതാനും ആഴ്ചകളായ ഒരു വ്യക്തിക്കെതിരെ പീഡന പരാതി പോലീസ് സ്വീകരിക്കുമോയെന്ന് യുവതി സംശയിച്ചിരുന്നു

ഡേറ്റിംഗ് ചെയ്യുന്ന വ്യക്തിക്കെതിരെ ഒരു പീഡന പരാതി നല്‍കാന്‍ എത്ര പേര്‍ തയ്യാറാകും? എന്നാല്‍ ഉറക്കത്തില്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കാമുകനെതിരെ പരാതി കൊടുക്കും മുന്‍പ് ഇയാളുടെ കുറ്റസമ്മതം കൂടി റെക്കോര്‍ഡ് ചെയ്ത് തെളിവും ഉണ്ടാക്കിയാണ് ഈ കാമുകി വ്യത്യസ്തയാകുന്നത്. കുറ്റകൃത്യം നടത്തിയെന്ന് സമ്മതിച്ച തെളിവുമായി എത്തിയതോടെ പ്രതിക്ക് നാല് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ലഭിച്ചത്. 

21-കാരി ജെയ്ഡ് ബെയ്‌ലി റീക്‌സാണ് ഉറക്കത്തില്‍ തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന് തിരിച്ചറിഞ്ഞത്. ന്യൂകാസില്‍ അപ്പോണ്‍ ടൈനിലെ വീട്ടില്‍ അര്‍ദ്ധനഗ്നയായ നിലയില്‍ ഉറക്കം വിട്ടുണര്‍ന്നതോടെയാണ് ഇത്. 23-കാരനായ ഹെയ്ഡണ്‍ ഡേവിസ് പാറ്റണ്‍ ആണ് തന്നെ അക്രമിച്ചതെന്ന് ജെയ്ഡിന് ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഡേറ്റിംഗ് ആരംഭിച്ച് ഏതാനും ആഴ്ചകളായ ഒരു വ്യക്തിക്കെതിരെ പീഡന പരാതി പോലീസ് സ്വീകരിക്കുമോയെന്ന് യുവതി സംശയിച്ചിരുന്നു. 

ഒരു മാസത്തിന് ശേഷം സംഭവത്തെക്കുറിച്ച് നടത്തിയ ഫോണ്‍ ചാറ്റുകള്‍ ജെയ്ഡിന്റെ ഫോണില്‍ നിന്നും ഹെയ്ഡണ്‍ ഡിലീറ്റ് ചെയ്യുക കൂടി ചെയ്തതോടെയാണ് സംശയം ഉറപ്പിച്ചത്. ഹെയ്ഡണെ കുടുക്കാന്‍ തെളിവ് വേണമെന്ന് മനസ്സിലായതോടെ താന്‍ ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ യുവതി റെക്കോര്‍ഡ് ചെയ്തു. 

'എന്ത് കൊണ്ട് ഞാന്‍ അങ്ങിനെ ചെയ്‌തെന്ന് അറിയില്ല. ഒരു വിശദീകരണവും നല്‍കാനില്ല', ഹെയ്ഡണ്‍ പറഞ്ഞു. സംഭവസമയത്ത് അയല്‍ക്കാരായിരുന്ന ഇവര്‍ ഏതാനും ആഴ്ചകളായി പ്രണയത്തിലേക്ക് നീങ്ങിയിരുന്നു. രോഗബാധിതയായി കിടന്നുറങ്ങിയ അവസരം പ്രയോജനപ്പെടുത്തി വിശ്വാസം ലംഘിക്കുകയാണ് ഹെയ്ഡണ്‍ ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.