CURRENCY RATE -
1 GBP :
100.35 INR
1 EUR :
83.52 INR
1 USD :
75.04 INR
Last Updated :
1 Hours 44 Minutes 27 Seconds Ago
Breaking Now

റീമക്ക് ഫിലിം ചേംബറിന്റെ വിലക്ക്;ഗര്‍ഭിണികളുടെ ഷൂട്ടിംഗ് മുടങ്ങി

ഫിലിം ചേംബര്‍ വിലക്കിനെ തുടര്‍ന്ന് റിമാകല്ലിങ്കല്‍ നായികയായ സിനിമയുടെ ചിത്രീകരണം മുടങ്ങി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് നിര്‍ത്തിവച്ചത്.

റിമാ കല്ലിങ്കലിനെതിരെ ഫിലിം ചേംബര്‍ നിസഹകരണം നിലനില്‍ക്കുന്നതിനാല്‍ സക്കറിയുടെ ഗര്‍ഭിണികള്‍ ചിത്രീകരണത്തിന് അനുമതി നല്‍കാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ന് തുടങ്ങാനിരുന്ന സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. വിലക്കിനെ തുടര്‍ന്ന് ഷൂട്ടിംഗ് യൂണിറ്റുകളും പിന്‍മാറി.

അനുമതിയില്ലാതെ ടെലിവിഷന്‍ ഷോ അവതാരകരായതിന് ജനുവരി 23നാണ് റിമാ കല്ലിങ്കല്‍ ഉള്‍പ്പെടെ ആറ് താരങ്ങളെ ചേംബര്‍ വിലക്കിയത്. ഷോയില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കത്തയച്ചെങ്കിലും റിമ ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് റിമയെ ഒരു സിനിമയുമായി സഹകരിപ്പിക്കേണ്ടെന്ന് ചേംബര്‍ തീരുമാനിക്കുകയായിരുന്നു. ഫിലിം ചേംബറിന് റിമ ക്ഷമാപണം നടത്തി കത്തയച്ചിട്ടുണ്ട്. ഈ മാസം ഇരുപത്തിയഞ്ചിന്  നടക്കുന്ന ചേംബര്‍ യോഗത്തിലാണ് കത്ത് ചര്‍ച്ച ചെയ്യുന്നത്.  ഷൂട്ടിംഗ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുകയാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.