CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 27 Seconds Ago
Breaking Now

കേരളത്തില്‍ യുഡിഎഫ് തരംഗം ; രാഹുല്‍ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് ; പാലക്കാട് ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം

യുഡിഎഫ് തരംഗത്തില്‍ ചെങ്കോട്ടങ്ങള്‍ ഒലിച്ചിറങ്ങി.

യുഡിഎഫിന് അനുകൂല തരംഗം കേരളത്തില്‍. ഇടതുകോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. വയനാട് രാഹുല്‍ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.

ബിജെപി പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം , പത്തനംതിട്ട മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. ശശി തരൂര്‍ തിരുവനന്തപുരത്ത് വ്യക്തമായ ലീഡില്‍ നീങ്ങുകയാണ്. കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കും പത്തനംതിട്ടയില്‍ തഴയപ്പെട്ടു. തൃശൂരില്‍ സുരേഷ് ഗോപി ചലനമൊന്നും ഉണ്ടാക്കിയില്ല.

യുഡിഎഫ് തരംഗത്തില്‍ ചെങ്കോട്ടങ്ങള്‍ ഒലിച്ചിറങ്ങി. എടുത്തുപറയേണ്ട വിജയം പാലക്കാടാണ്. മണികണ്ഠന്റെ അവിശ്വസനീയ ലീഡാണ് പുറത്തുവരുന്നത്. ആലത്തൂരില്‍ രമ്യ ഹരിദാസും മികച്ച മുന്നേറ്റത്തിലാണ് . കുഞ്ഞാലിക്കുട്ടിയും ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. വടകര മണ്ഡലത്തില്‍ പോലും ഇടതിന് അനക്കമുണ്ടാക്കാനായില്ല. ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളില്ലെല്ലാം കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റമാണ് കാണുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.