CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 53 Minutes 29 Seconds Ago
Breaking Now

മകളുടെ കല്യാണ തലേന്ന് പാട്ടുപാടവേ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു ; മരണ വിവരം അറിയിക്കാതെ ബന്ധുക്കള്‍ മകളുടെ വിവാഹം നടത്തി

അച്ഛന്റെ മരണ വാര്‍ത്ത അറിയിക്കാതെയാണ് ഇന്നലെ ആര്‍ച്ചയുടെ വിവാഹം നടത്തിയത്.

മകളുടെ വിവാഹത്തലേന്ന് പാട്ട് പാടിക്കൊണ്ടിരിക്കെ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. കരമന സ്റ്റേഷനിലെ എസ്!ഐ പി വിഷ്ണു പ്രസാദ് (55) ആണ് മരിച്ചത്. ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്ന് സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് സംഭവം. 

അച്ഛന്റെ മരണ വാര്‍ത്ത അറിയിക്കാതെയാണ് ഇന്നലെ ആര്‍ച്ചയുടെ വിവാഹം നടത്തിയത്. പരിമണം ദുര്‍ഗാ ക്ഷേത്രത്തില്‍ വച്ച് കടയ്ക്കല്‍ സ്വദേശി വിഷ്ണുപ്രസാദാണ് ആര്‍ച്ചയുടെ കഴുത്തില്‍ താലി കെട്ടിയത്. അച്ഛന്റെ മരണ വിവരം ഇന്ന് സംസ്‌കാരത്തിന് തൊട്ടുമുന്‍പായി അറിയച്ചാല്‍ മതിയെന്നാണ് ബന്ധുക്കളുടെ തീരുമാനം. 

അമരം എന്ന ചിത്രത്തിലെ ' വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു' എന്ന ഗാനമാണ് വിഷ്ണുപ്രസാദ് ആലപിച്ചത്. ' രാക്കിളി പൊന്‍മകളെ നിന്‍ പൂവിളി യാത്രാ മൊഴിയാണോ' എന്ന് പാടി അല്‍പം നേരത്തിനുശേഷം കുഴഞ്ഞുവീഴുകയായിരുന്നു. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് മരണം.

 




കൂടുതല്‍വാര്‍ത്തകള്‍.