രോഗി ചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാന്‍ ശ്രമിച്ച 32 കാരന്റെ നാവ് ഡോക്ടര്‍ കടിച്ചുമുറിച്ചു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ബ്ലൂം ഫൊണ്ടെയ്ന്‍ ആശുപത്രിയിലെ 24 കാരിയായ വനിതാ ഡോക്ടറാണ് അക്രമിയ്ക്ക് പണി കൊടുത്തത്.
ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ പ്രതിരോധിക്കാനാണ് ഡോക്ടര്‍ നാവ് കടിച്ചുമുറിച്ചത്. ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചതോടെയാണ് ഡോക്ടര്‍ പ്രതിരോധിച്ചത്. നാവില്‍ കടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ നന്നോടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചികിത്സ തേടി മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മുറിവ് ഭേദമാക്കുന്ന മുറയ്ക്ക് നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.