CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 39 Seconds Ago
Breaking Now

കൗമാരത്തിലെ ലൈംഗീക ജീവിതം ; തന്റെ രീതികളെ ചിലര്‍ പരിഹസിച്ചെന്ന് നിക്

കൗമാരകാലത്തെ ലൈംഗീകതയേയും പ്രണയത്തേയും കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവച്ച് അമേരിക്കയിലെ ഗായകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ നിക് ജോനാസ്.

നിക്കിന്റെ വാക്കുകളിങ്ങനെ ''പ്യൂരിറ്റി റിങ്  ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള ഒരു രീതിയാണ്. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പതിനാറാം വയസിലെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കാലത്ത്, പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ അക്കാലത്ത് നടന്നിരുന്നത് എന്ന് നിക് പറയുന്നു.അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തില്‍ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്‌കാര പ്രകാരം പതിനാറു വയസ്സു മുതല്‍ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. എന്നാല്‍, ഞങ്ങള്‍ മൂന്നു പേരും അങ്ങനെയായിരുന്നില്ല. റിംഗ് ധരിച്ചതിനാല്‍ തന്നെ തന്നെയും സഹോദരനെയും ഏറെ പരിഹസിച്ചിരുന്നു. പതിനാറാം വയസ്സില്‍ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല.' എന്നാല്‍ വലുതായപ്പോള്‍ പ്രണയവും ലൈംഗികതയും എന്താണെന്ന് അറിഞ്ഞതായും അതാണ് തന്റെ ജീവിതത്തെ തന്നെ മാറ്റിയതെന്നും നിക് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.