CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 39 Seconds Ago
Breaking Now

ആരോഗ്യ മേഖലയില്‍ കേരളം റാങ്കിങ്ങില്‍ ഒന്നാമത് ; ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശ്

ലോകബാങ്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നീതി ആയോഗ് തയ്യാറാക്കിയ ആദ്യ ദേശീയ ആരോഗ്യ റിപ്പോര്‍ട്ടിലാണ് 74.01 പോയിന്റുമായി കേരളം ഒന്നാമതതെത്തിയത്.

രാജ്യത്തെ ആരോഗ്യ മേഖലയുടെ സമഗ്ര മികവിനുള്ള ആദ്യ ദേശീയ റാങ്കിങ്ങില്‍ കേരളം ഒന്നാമത്. ലോകബാങ്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നീതി ആയോഗ് തയ്യാറാക്കിയ ആദ്യ ദേശീയ ആരോഗ്യ റിപ്പോര്‍ട്ടിലാണ് 74.01 പോയിന്റുമായി കേരളം ഒന്നാമതതെത്തിയത്. 

65.13 പോയിന്റുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 62.33 പോയിന്റുമായി മഹാരാഷ്ട്രയാണ് മൂന്നാമത്. ബീഹാര്‍ (32.11 പോയിന്റ്), ഉത്തര്‍പ്രദേശ് (28.61) പോയിന്റുമായി പിന്നിലാണ്. 

ആരോഗ്യ മേഖലയിലെ മികവ് കണ്ടെത്തുന്നതിനായി നീതി ആയോഗ് തയ്യാറാക്കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 201516 വര്‍ഷത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ 76.55 പോയിന്റ് നേടി കേരളം ഒന്നാമതെത്തിയിരുന്നു. 

നിപ അടക്കമുള്ള പകര്‍ച്ച വ്യാധികളെ കേരളം നേരിട്ട രീതി പ്രശംസിക്കപ്പെട്ടിരുന്നു. എച്ച് വണ്‍ എന്‍ വണ്‍, കുരങ്ങു പനി അടക്കമുള്ള പകര്‍ച്ചവ്യാധികളെ തുടക്കത്തില്‍ത്തന്നെ കേരളത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞതും പ്രശംസ പിടിച്ചുവാങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.