തന്റെ സഹോദരി കങ്കണ റാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ ചില സമാന ഘടകങ്ങള്‍ ഉണ്ടെന്ന് കാണാമെന്ന് സഹോദരി രംഗോലി ചന്ദേല്‍. ട്വിറ്ററിലൂടെയാണ് സഹോദരിയും മാനേജറുമായ രംഗോലിയുടെ വെളിപ്പെടുത്തല്‍.
കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിന് എതിരായി നില്‍ക്കുന്നവരായിരിക്കും. ഇല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമ സ്വഭാവമുള്ളവരായിരിക്കും. രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കങ്കണയ്ക്ക് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് .