കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിലത്തു കിടക്കുന്ന ടൊവിനോ. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം അന്വേഷിക്കുകയാണ് ആരാധകര്‍. സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ടൊവിനോയുടേയും സംഘത്തിന്റെയും ചിത്രം പങ്കുവച്ചത്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്ന സംഘത്തിന്റെ ചിത്രമാണിത്. ലേ വിമാനത്താവളത്തില്‍ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമാണ് ടൊവിനോയുള്ളത്.
കഠിനമായ കാലാവസ്ഥയില്‍ പത്തുദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്കയാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ ക്രൂ എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സംയുക്ത മേനോന്‍ അടക്കം ചിത്രത്തില്‍ കാണാം. തീവണ്ടിയ്ക്ക് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയന്‍ 06