
















ഏറ്റവും ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ. നവംബര്‍ മാസത്തിലെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വമ്പന്‍ വിജയങ്ങളിലൂടെയും പാന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് സിനിമകളിലൂടെയും പ്രഭാസിന്റെ താരമൂല്യം നന്നായി വളര്‍ന്നിട്ടുണ്ട്.
ദി രാജാസാബ്, ഫൗജി, സന്ദീപ് റെഡ്ഡി വാങ്ക ചിത്രം സ്പിരിറ്റ് എന്നിവയാണ് ഇനി പുറത്തുവരാനുള്ള പ്രഭാസ് സിനിമകള്‍. ദളപതി വിജയ് ആണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായുള്ള വിജയങ്ങളും ബോക്‌സ് ഓഫീസിലെ 300 കോടി കലക്ഷനും വിജയ്യുടെ താരമൂല്യത്തെ ഉയര്‍ത്തിയിട്ടുണ്ട്. ജനനായകന്‍ ആണ് ഇനി പുറത്തുവരാനുള്ള വിജയ് ചിത്രം. 2026 ജനുവരി 9 ആണ് 'ജനനായകന്‍' തിയേറ്ററില്‍ എത്തുന്നത്. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ ആണ് മൂന്നാം സ്ഥാനത്ത്. കിംഗ് ആണ് ഇനി പുറത്തുവരാനുള്ള കിംഗ് ഖാന്‍ ചിത്രം. പത്താന്‍ സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷന്‍ ചിത്രമാണ് കിംഗ്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.