CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 19 Seconds Ago
Breaking Now

പാട്ടിനൊപ്പം ഡാന്‍സ് ചെയ്ത വീഡിയോ ; മോശം കമന്റുകള്‍ കൊണ്ട് നിറഞ്ഞു ; ഏറെ അസ്വസ്ഥത തോന്നിയെന്ന് അഭയ ഹിരണ്‍മയി

സിനിമാ പിന്നണി ഗാനരംഗത്ത് മാത്രമല്ല സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തയാണ് അഭയ. എന്നാല്‍ അടുത്തിടെ ഒരു സ്റ്റേജ് ഷോയിലെ അഭയയയുടെ പെര്‍ഫോമന്‍സിന് നേരെ വലിയ ട്രോളുകള്‍ ഉയര്‍ന്നിരുന്നു.

സ്റ്റേജ് ഷോയ്ക്കിടെ ഡാന്‍സ് ചെയ്ത രീതിയെ വിമര്‍ശിച്ചും അധിക്ഷേപിച്ചുമായിരുന്നു അധികം കമന്റുകളും. ഇത് തന്നെ ഏറെ അസ്വസ്ഥതപ്പെടുത്തിയെന്ന് പ്രതികരിച്ചിരിക്കുകയാണ് അഭയ. മറ്റെല്ലാം മറന്ന്, മുന്‍പിലിരിക്കുന്ന കാണികളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനായി താന്‍ ഡാന്‍സ് ചെയ്തതിനെ അധിക്ഷേപിക്കുന്ന കമന്റുകളായിരുന്നു പരിപാടിയുടെ വീഡിയോക്ക് താഴെ വന്നതെന്ന് അഭയ പറഞ്ഞു. ഒരു പരിപാടിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു അവര്‍.

'ഞാന്‍ ഈ അടുത്ത് ചെയ്ത ഒരു ഷോയില്‍ പാട്ടിനൊപ്പം ഡാന്‍സ് ചെയ്തിരുന്നു. അതിന്റെ വീഡിയോ പുറത്തു വന്നപ്പോള്‍ വളരെ മോശം കമന്റുകളായിരുന്നു വന്നത്. കോട്ടയം ലുലുവില്‍ വെച്ചായിരുന്നു ആ ഷോ. ഞാന്‍ ഒരു പച്ച ഡ്രസ്സായിരുന്നു ഇട്ടത്. അന്ന് ആ സ്റ്റേജില്‍ ഞാന്‍ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു.

ഞാനൊരു ആര്‍ട്ടിസ്റ്റാണ്. എപ്പോഴും എന്റെ വര്‍ക്കിനെ കുറിച്ച് ഞാന്‍ ചിന്തിക്കും. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ പോലും ഞാന്‍ പാട്ടുകളെയും എന്റെ മ്യൂസിക്കിനെയും കുറിച്ച് ചിന്തിക്കുന്നുണ്ട്.

പക്ഷെ സ്റ്റേജില്‍ കയറുമ്പോള്‍ മാത്രമാണ് ഞാന്‍ എന്റെ മറ്റെല്ലാ വര്‍ക്കിനെ കുറിച്ചും മറക്കുന്നത്.

എന്റെ മുന്‍പിലിരിക്കുന്ന ജനങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് അവിടെ എന്റെ കടമ. അതിന് ഞാന്‍ സ്വയം ആ നിമിഷത്തില്‍ ആസ്വദിച്ചാലേ എനിക്ക് കാണികളെയും എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ കഴിയൂ. അവിടെ വെച്ച് ഞാന്‍ എന്റെ രീതിയ്ക്ക് ഡാന്‍സ് ചെയ്തു, പാട്ട് പാടി. ഞാന്‍ അങ്ങനെ സ്റ്റേജില്‍ ഡാന്‍സ് ചെയ്തതിനെ കുറിച്ച് വളരെ മോശം കമന്റുകളാണ് വീഡിയോകളില്‍ വന്നത്. വിചിത്രമായ കമന്റുകളെന്ന് പറയാം. അത്രയും മോശമായിരുന്നു അത്,' അഭയ ഹിരണ്‍മയി പറഞ്ഞു.

അഭയയെ പിന്തുണച്ചും ഇപ്പോള്‍ നിരവധി പേര്‍ എത്തുന്നുണ്ട്. സ്റ്റേജില്‍ ആടിപ്പാടുന്നതിനെ കുറിച്ച് മോശമായ കമന്റുകള്‍ വരുമ്പോള്‍ അത് കലാകാരെ ബാധിക്കുമെന്നും അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.