CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 24 Seconds Ago
Breaking Now

എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും ;വിമതരെ അനുനയിപ്പിക്കാനാകാതെ പ്രതിസന്ധി

വിമത എംഎല്‍എമാര്‍ക്ക് പുറമെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെയാണ് നിലവിലെ അനിശ്ചിതാവസ്ഥ ഇനിയും തുടരേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി രാവില പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം  രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. 

ഒരു തരത്തിലും വിമതരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജി തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയത് എന്നാണ് സൂചന. നിലവിലെ വിമത എംഎല്‍എമാര്‍ക്ക് പുറമെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെയാണ് നിലവിലെ അനിശ്ചിതാവസ്ഥ ഇനിയും തുടരേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയത്. 

ബെംഗളൂരുവിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നീ നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. ഈ അവസ്ഥയില്‍ ഇനിയും മുന്നോട്ട് പോയിട്ട് എന്താണ് കാര്യമെന്ന് ഗുലാം നബി ആസാദ് മുതിര്‍ന്ന നേതാക്കളോട് ചോദിച്ചതായാണ് പുറത്തു വരുന്ന വിവരം.

 

കെസി വേണുഗോപാല്‍, ദിനേശ് ഗുണ്ട്‌റാവു തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനകള്‍ക്ക് ശേഷം മുഖ്യന്ത്രിയുടെ ഓഫീസാണ് മന്ത്രിസഭായോഗം ചേരുന്ന കാര്യം അറിയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.