CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Minutes 43 Seconds Ago
Breaking Now

രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന നിയമം വരണം , ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും കേന്ദ്രമന്ത്രി

ബിഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്

രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന രീതിയില്‍ നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

ബിഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്. രാജ്യത്തെ വര്‍ദ്ധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ലോകജന സംഖ്യാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും ജനസംഖ്യാ വര്‍ദ്ധനവ് ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിലവില്‍ വരും. പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവരണം. ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.