CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 3 Seconds Ago
Breaking Now

ഗോവയിലെ ബീച്ചില്‍ 15 വയസ്സുള്ള ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ഒരു ദശാബ്ദത്തിന് ശേഷം കുറ്റവാളിക്ക് ശിക്ഷ; മകള്‍ക്ക് നീതി ലഭ്യമാക്കാന്‍ 11 വര്‍ഷം പോരാടിയ അമ്മയ്ക്ക് ആശ്വാസം

സ്‌കാര്‍ലെറ്റ് കീലിംഗിന്റെ മുറിവേറ്റ അര്‍ദ്ധനഗ്നമായ ശരീരമാണ് 2008 ഫെബ്രുവരിയില്‍ ഗോവയിലെ അന്‍ജുന ബീച്ചിന്റെ തീരത്ത് കണ്ടെത്തിയത്

55-ാം വയസ്സില്‍ ഫിയോണ മാക്കിയോണിന് ആശ്വസിക്കാം. 11 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ മകളുടെ ജീവനെടുത്തവനെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിന്റെ നെടുവീര്‍പ്പിലാണ് ഫിയോണ. ഇന്ത്യയിലെ ബീച്ച് റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ 15 വയസ്സുള്ള ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുന്നത് ഒരു ദശകം മുന്‍പാണ്. ആ പെണ്‍കുട്ടിയുടെ അമ്മയാണ് ബ്രിട്ടീഷുകാരി ഫിയോണ. ഒരു ദശകം മുന്‍പ് കൊല്ലപ്പെട്ട മകളുടെ കൊലപാതകിയെ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ടതിന്റെ ആശ്വാസമാണ് അവര്‍ പങ്കുവെയ്ക്കുന്നത്. 

മകള്‍ സ്‌കാര്‍ലെറ്റ് കീലിംഗിന്റെ മുറിവേറ്റ അര്‍ദ്ധനഗ്നമായ ശരീരമാണ് 2008 ഫെബ്രുവരിയില്‍ ഗോവയിലെ അന്‍ജുന ബീച്ചിന്റെ തീരത്ത് കണ്ടെത്തിയത്. രണ്ട് പ്രദേശവാസികളെ കേസില്‍ അറസ്റ്റ് ചെയ്ത് കുറ്റം ചാര്‍ത്തിയെങ്കിലും ഇരുവരെയും 2016-ല്‍ പീഡനക്കേസിലും, കൊലപാതകത്തിലും വെറുതെവിട്ടു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അധികൃതരോട് ഫിയോണ ആവശ്യപ്പെട്ടു. 

കേസ് ഹൈക്കോടതിയില്‍ എത്തിയതോടെ ബീച്ചിലെ ഷാക്ക് ജോലിക്കാരനായ 36-കാരന്‍ സാംസണ്‍ ഡിസൂസ കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും, മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുമാണ് ഇയാളെ ശിക്ഷിച്ചത്. മകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിയെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഫിയോണ. 

'ഒടുവില്‍ അത് സംഭവിക്കുകയാണ്. ഞങ്ങളുടെ ജീവിതം പിടിച്ചുനിര്‍ത്തിയ പോലെ നില്‍പ്പാണ്. മക്കള്‍ വളരുമ്പോഴും ആശങ്ക മാറുന്നില്ല. ഇന്ത്യയിലേക്ക് ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന് അവര്‍ ഭയക്കുന്നു. ഈ വിധി വന്നതോടെ അവര്‍ക്ക് ഒരു കുപ്പി പൊട്ടിച്ച് ആഘോഷിക്കാം', ഫിയോണ പ്രതികരിച്ചു. ആദ്യം കുറ്റം സമ്മതിച്ച ഡിസൂസ പിന്നീട് പോലീസ് പീഡിപ്പിച്ച് പറയിച്ചതാണെന്ന് മൊഴി മാറ്റുകയായിരുന്നു. വെള്ളിയാഴ്ച ഡിസൂസയുടെ ശിക്ഷ പ്രഖ്യാപിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.