CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 16 Seconds Ago
Breaking Now

വാട്‌സ്ആപ്പ് ചാറ്റ് കണ്ട ഞെട്ടലില്‍ ജീവനൊടുക്കി 13-കാരന്‍; ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് മറ്റൊരു കാമുകന്‍ ഉണ്ടെന്ന വാര്‍ത്ത സഹിച്ചില്ല; ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ പിതാവ് കണ്ടത് മകന്‍ തൂങ്ങിമരിച്ച് കിടക്കുന്നത്!

ഓക്‌സ്‌ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയില്‍ എത്തിച്ച കുട്ടി മൂന്ന് ദിവസം കിടന്ന ശേഷം ഹാരി മരണപ്പെട്ടു

നമ്മളില്‍ പലര്‍ക്കും തുറന്ന് പറയാത്ത പ്രണയം മനസ്സില്‍ ബാക്കി കാണും. ഇത് ഉള്ളില്‍ ഒളിപ്പിച്ച് ഇങ്ങനെ കടന്നുപോയേക്കാം. എന്നാല്‍ രഹസ്യമായി ഇഷ്ടപ്പെട്ട് തുടങ്ങിയ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞ 13-കാരന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതായി ഹാരി സ്‌റ്റോറി സുഹൃത്തുക്കളോട് വാട്‌സ്ആപ്പ് ചാറ്റില്‍ പറഞ്ഞെങ്കിലും ഇവര്‍ അതൊരു തമാശയായി മാത്രമാണ് കണ്ടതെന്നും കൊറോണറിന് മുന്‍പാകെ വ്യക്തമാക്കി. 

ഒരു ടിവി പരിപാടിയില്‍ വനിതാ താരം തൂങ്ങിമരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഈ വഴി ചിന്തിച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ കൊറോണര്‍ ഡാരണ്‍ സാള്‍ട്ടര്‍ മുന്‍പാകെ പോലീസ് വിശദീകരിച്ചു. എന്നാല്‍ ഹാരി യഥാര്‍ത്ഥത്തില്‍ മരിക്കാന്‍ ആഗ്രഹിച്ചിരുന്നതുമില്ല. ഇത്രയും പെട്ടെന്ന് മരണത്തിലേക്ക് പോകുമെന്ന് കുട്ടി കരുതിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. 

മാര്‍ച്ച് 1ന് ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ ഡിഡ്‌കോട്ടിന് സമീപം ചില്‍റ്റണിലുള്ള വീട്ടിലേക്ക് ജോലി കഴിഞ്ഞ് എത്തിയ പിതാവ് ആന്‍ഡ്രൂ സ്‌റ്റോറി കാണുന്നത് മകന്റെ തൂങ്ങിനില്‍ക്കുന്ന മൃതദേഹമാണ്. സ്‌റ്റെയറില്‍ എന്തോ നോക്കി നില്‍ക്കുകയാണെന്ന് ആദ്യം ചിന്തിച്ച ശേഷമാണ് ദുരന്തം ആ പിതാവ് മനസ്സിലാക്കുന്നത്. സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുട്ടിയുടെ മരണം കുടുംബത്തിന്റെ മനസ്സാണ് തകര്‍ത്തത്. 

പരിഭ്രാന്തനായ പിതാവ് മകനെ അഴിച്ചെടുത്ത് സിപിആര്‍ നല്‍കി. ഈ സമയത്ത് അമ്മയും വീട്ടിലെത്തിയതോടെ ഇവര്‍ സഹായം തേടി. ഓക്‌സ്‌ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയില്‍ എത്തിച്ച കുട്ടി മൂന്ന് ദിവസം കിടന്ന ശേഷം ഹാരി മരണപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.