കല്‍ബുര്‍ഗി നഗര്‍ (ഹീത്രൂ ,ലണ്ടന്‍ ):യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ മൂന്നാം ദേശീയ സമ്മേളനത്തിന് പ്രോഡ ഗംഭീര മായ തൂടക്കം . ആനുകാല വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങള്‍ ഏറ്റെടുക്കാന്‍ സമീക്ഷ നേതൃത്വതിനു കഴിയണമെന്ന് സമീക്ഷ മൂന്നാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു ശ്രീ സ്വരാജ് നിര്‍ദ്ദേശിച്ചു ..
സമ്മേളനത്തില്‍ ശ്രീ എം സ്വരാജ് , ശ്രീ സുനില്‍ പി ഇളയിടം എന്നിവരെ യു കെ ലോക കേരള സഭ അംഗം ശ്രീ .കാര്‍മല്‍ മിറാന്‍ഡ ഹാരാര്‍പ്പണ്ണംനടത്തി .
സമീക്ഷ ദേശീയ സമിതി യോഗത്തില്‍ പങ്ങേടുത്ത സമീക്ഷ പ്രവത്തകരെയും മറ്റു പുരോഗമന പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരോടും ഉള്ള നന്ദി സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പിള്ളി അറിയിച്ചു . സമീക്ഷ ബെര്‍മിഗ് ഹാം ജോയിന്റ് സെക്രട്ടറി ആഷിഖു, സമീക്ഷ ഈസ്റ്റ് ഹാം യൂണിറ്റ് സെക്രട്ടറി ഫിഡില്‍ എന്നിവര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരം സമീക്ഷ പ്രവര്‍ത്തകര്‍ സദസ്സ് ആവേശതോടെ പങ്കെടുത്തു .
പൊതു സമ്മേളനത്തിന്റെ അവതരണത്തിന്റെ ചുമതല ഉത്തരവാദിത്തതോടെ നടത്തിയ ശ്രീമതി സീമ സൈമണ്‍ നോടും , സ്റ്റേജ് സമ്മേളനഹാള്‍ സജ്ജമാക്കിയ സമീക്ഷ കേന്ദ്ര സമിതി അംഗം ശ്രീ ബിനോജി നോടും സഹകരിച്ച സ്‌പോണ്‍സര്‍ മാരോടും സമീക്ഷ പ്രവര്‍ത്തകര്‍ക്കും ഉള്ള നന്ദിയും കടപ്പാടും സമീക്ഷ കേന്ദ്ര സമിതി അംഗ വും സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ മോന്‍സി നന്ദി രേഖ പ്പെടുത്തി
ദേശിയ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം സ :അഭിമന്യു നഗറില്‍ ശ്രീ M സ്വരാജ് ഉദ്ഘാടനം ചെയ്യും .സമീക്ഷയുട യുകെയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും തെരെഞ്ഞെടുത്ത പ്രധിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും .
സാംസ്‌ക്കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ സുനില്‍ p ഇളയിടം എഴുത്തും വരയുംസംസ്‌കാരവും സമൂഹത്തിലും ദേശീയതയിലും വഹിക്കുന്ന പങ്കിനെ കുറിച്ചു സദസ്സിനോട് സംസാരിച്ചു .
സമീക്ഷ പൊതു യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി സ്വപ്ന പ്രവീണ്‍ സ്വാഗതം പറയുകയും ദേശീയ പ്രസിഡന്റ് ശ്രീ രാജേഷ് ചെറിയാന്‍ അദ്യക്ഷന്‍ വഹിക്കുകയും ചെയ്തു . ആശംസകള്‍ അര്‍പ്പിചു കൊണ്ട്
IWA യുകെ ഉപഅദ്യക്ഷന്‍ ശ്രീ സുഗതന്‍ തെക്കേപ്പുര , ലോക കേരള സഭ അംഗം ശ്രിമതി രേഖ ബാബു , അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ശ്രീ വിനോദ് കുമാര്‍ , മലയാളം മിഷന്‍ എക്‌സിക്യൂട്ടീവ് അംഗം ശ്രീ .എബ്രഹാം കുര്യന്‍ എന്നിവര്‍ സംസാരിച്ചു
വാര്‍ത്ത ജയന്‍ എടപ്പാള്‍