CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 50 Seconds Ago
Breaking Now

300,000 പൗണ്ട് പ്രതിവര്‍ഷ ശമ്പളം; എന്നിട്ടും ജോലി രാജിവെച്ച് എന്‍എച്ച്എസ് ചീഫ്; 'ജീവിതത്തിന് ദൈര്‍ഘ്യം തീരെ കുറവെന്ന്' ജീവനക്കാര്‍ക്ക് കത്ത്; സ്വകാര്യ ജീവിതത്തിലെ നഷ്ടം ഒട്ടും ചെറുതല്ല, കനത്തത്!

മിഡില്‍സ്ബറോ സൗത്ത് ടീസ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നാണ് സിയോഭാന്‍ മക്ആര്‍ഡില്‍ രാജിവെച്ച് ഒഴിഞ്ഞത്.

ജീവിതം വളരെ ദൈര്‍ഘ്യം കുറഞ്ഞ ഒരു അവസ്ഥയാണ്. എപ്പോള്‍, എവിടെ, എങ്ങിനെ തുടങ്ങുമെന്നും അവസാനിക്കുമെന്നും മനുഷ്യന് യാതൊരു തീര്‍പ്പുമില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു എന്‍എച്ച്എസ് മേധാവി തന്നെ ജോലിയില്‍ നിന്നും രാജിവെച്ചതാണ് ബ്രിട്ടനിലെ ആരോഗ്യ സേവനരംഗത്ത് ചര്‍ച്ചയാകുന്നത്. മിഡില്‍സ്ബറോ സൗത്ത് ടീസ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നാണ് സിയോഭാന്‍ മക്ആര്‍ഡില്‍ രാജിവെച്ച് ഒഴിഞ്ഞത്. 

ട്രസ്റ്റിലെ തൊഴില്‍ അന്തരീക്ഷം വളരെ വെല്ലുവിളി നിറഞ്ഞതാണ്. 1.5 മില്ല്യണ്‍ രോഗികളെ പരിപാലിക്കുന്ന ട്രസ്റ്റാണിത്. 'ഓര്‍ഗനൈസേഷന്റെ താല്‍പര്യങ്ങള്‍ പ്രതിരോധിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. സാമ്പത്തികവും, നിയമപരവുമായ അന്തരീക്ഷത്തിലെ വെല്ലുവിളികള്‍ക്ക് അകത്ത് നിന്നാണ് ഇതെല്ലാം. ആവശ്യത്തിന് ഫണ്ടും, മുന്നോട്ടുള്ള യാത്ര എളുപ്പമല്ലാത്തതുമായ അവസ്ഥയുണ്ട്', സിയോഭാന്‍ കുറിച്ചു. 

ഒരു എന്‍എച്ച്എസില്‍ സിഇഒ പദവി വഹിക്കുന്നത് വ്യക്തിപരമായി ഏറെ കുറവുകള്‍ നേരിടുന്നതാണെന്ന് മനസ്സിലാക്കിയതോടെയാണ് രാജിവെയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ജീവിതത്തിന് അത്രയൊന്നും നീളമില്ലെന്നതാണ് ഞാന്‍ കരുതുന്നത്, സിയോഭാന്‍ പറഞ്ഞു. 2015ലാണ് ട്രസ്റ്റില്‍ ഇവര്‍ ചേരുന്നത്. പുരോഗമനം ആവശ്യമെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഈ ട്രസ്റ്റിനെ വിധിച്ചിരുന്നു. 

എന്നാല്‍ ആവശ്യത്തിന് ഫണ്ടില്ലാതെ എ&ഇ ടാര്‍ജറ്റുകള്‍ എത്തിപ്പിടിക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ. കൂടാതെ തന്റെ ട്രസ്റ്റിന് പുരോഗമനത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അവരുടെ നിലപാട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.