CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 40 Seconds Ago
Breaking Now

രാമായണം സിനിമയില്‍ പ്രഭാസ് രാവണനാകും ?

രാമായണം സിനിമയില്‍ ദീപിക പദുക്കോണിന് പുറമേ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് രാവണനാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ത്രി ഡി സാങ്കേതികവിദ്യയിലാണ് ഒരുക്കുന്നത്. ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദ്യാവര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

2021ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.