CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 11 Seconds Ago
Breaking Now

തോമസ് കുക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തകരും! 180,000 ടൂറിസ്റ്റുകള്‍ വിദേശത്ത് കുരുങ്ങുമെന്ന് ആശങ്ക; ബ്രിട്ടനിലെ പഴമയേറിയ ട്രാവല്‍ സ്ഥാപനത്തിന് 48 മണിക്കൂര്‍ കൂടി ആയുസ്സ്

ലോകത്തിലെ തന്നെ പഴക്കമേറിയ ട്രാവല്‍ കമ്പനി പൊളിയുന്നതോടെ വന്‍തോതില്‍ ജോലികളും നഷ്ടമാകും

ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ ട്രാവല്‍ സ്ഥാപനമായ തോമസ് കുക്ക് തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ടൂറിസ്റ്റുകളെ വിദേശരാജ്യങ്ങളില്‍ കുടുക്കാനും ഇത് കാരണമായേക്കുമെന്നാണ് ആശങ്ക. രക്ഷാപാക്കേജ് നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും 178 വര്‍ഷം പഴക്കമുള്ള കമ്പനി ഞായറാഴ്ചയോടെ തകരുമെന്നാണ് സൂചന. 200 മില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയാണ് കമ്പനിക്കുള്ളത്. 

180,000 കസ്റ്റമേഴ്‌സ് വിദേശങ്ങളില്‍ കുടുങ്ങാന്‍ ഇത് കാരണമാകുമെന്നാണ് വിവരം. കൂടാതെ തോമസ് കുക്ക് വിമാനങ്ങളിലും, ഹോളിഡേയും ബുക്ക് ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങളുടെ പദ്ധതികള്‍ തകര്‍ന്നടിയുമെന്ന് ആശങ്കയുണ്ട്. ലോകത്തിലെ തന്നെ പഴക്കമേറിയ ട്രാവല്‍ കമ്പനി പൊളിയുന്നതോടെ വന്‍തോതില്‍ ജോലികളും നഷ്ടമാകും. 

അന്യരാജ്യത്ത് കുടുങ്ങിയ യാത്രക്കാരെ തിരികെ വീട്ടിലെത്തിക്കാന്‍ പൊതുഖജനാവില്‍ നിന്നും പണം ചെലവാക്കേണ്ട അവസ്ഥയും സംജാതമാകും. കമ്പനി തകര്‍ന്നാല്‍ രണ്ടാഴ്ചയെങ്കിലും എടുത്താണ് തോമസ് കുക്ക് ഉപഭോക്താക്കളെ വീട്ടിലെത്തിക്കുക. ഓപ്പറേഷന്‍ മാറ്റര്‍ഹോണ്‍ എന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റും & സിവില്‍ ഏവിയേഷനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.