Breaking Now

കല്‍ക്കരിപ്പാടം: ഹരേണ്‍ പി റാവേല്‍ രാജിവെച്ചേക്കും

കല്‍ക്കരിപ്പാടം കേസില്‍ സിബിഐയ്ക്കുവേണ്ടി ഹാജരായിരുന്ന ഹരേണ്‍ പി റാവേല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചേക്കും.

അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹനവതിയും റാവേലും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നു.

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്   രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ യാതൊരു ബന്ധവുമില്ലെന്ന്് നേരത്തേ കോടതിയെ അറിയിച്ചത് റാവേലായിരുന്നു.

കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും എജി സിബിഐ കേസുകളില്‍ ഇടപെടുകയാണെന്നും കാട്ടി ഹരേണ്‍ റാവല്‍ അറ്റോര്‍ണി ജനറലിന് കത്ത് നല്‍കി. നാളെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ സര്‍ക്കാരിന് കൂടുതല്‍ തലവേദനയായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത.

 




കൂടുതല്‍വാര്‍ത്തകള്‍.