Breaking Now

ചൈനീസ് അധിനിവേശം: പ്രതിഷേധവുമായി മുലായം

ജമ്മു- കാശ്മീരിലെ ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധമറിയിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് രംഗത്ത്.

ലോക്‌സഭയില്‍ ചൈനീസ് കടന്നുകയറ്റം ഉന്നയിച്ചു കൊണ്ട് മുലായംസിംഗ് യാദവ് വിഷയത്തില്‍  പ്രധാനമന്ത്രിക്കും യുപിഎയ്ക്കുമെതിരെയുള്ള പ്രതിഷേധമറിയിച്ചു.

ഇന്ത്യയുടെ സ്ഥലം ചൈന കടന്നുകയറിയിട്ടും അത് തിരിച്ചുനല്‍കണമെന്ന് അപേക്ഷിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇതിനോട് ചൈന മുഖംതിരിച്ച് നില്‍ക്കുന്നു.

പ്രധാനമന്ത്രി ഇതില്‍ മൗനം പാലിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് മുലായം പറഞ്ഞു. ചൈനയുടെ കടന്നുകയറ്റത്തിന് തക്ക തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കാത്ത സര്‍ക്കാര്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇത്തരമൊരു അവസരത്തില്‍ ചൈനയിലേക്ക് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നടത്തുന്ന യാത്ര അനുചിതമല്ലെന്നും മുലായം പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.