CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 20 Seconds Ago
Breaking Now

ഓണ്‍ലൈനില്‍ പരിചയപ്പെട്ട് വീട്ടില്‍ ഡേറ്റിംഗിന് എത്തിയ തടിയനെ യുവതി ഒഴിവാക്കാന്‍ നോക്കി; അമിതവണ്ണമുള്ള 44-കാരന്‍ ഓക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഇരയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

പ്രൊഫൈലില്‍ കാണുന്നതിനേക്കാള്‍ വണ്ണം കൂടുതലായിരുന്നുവെന്നാണ് യുവതി അവകാശപ്പെടുന്നത്

മാച്ച്.കോം ഡേറ്റിംഗ് സൈറ്റില്‍ 'ബിഗ് കഡ്‌ലി ബെയര്‍' എന്ന് സ്വയം വിശേഷിപ്പിച്ച അമിതവണ്ണമുള്ള വ്യക്തി തന്നെ തള്ളിപ്പറഞ്ഞ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഡേറ്റിംഗിന് എത്തിയപ്പോഴാണ് 44-കാരനായ ക്രിസ്റ്റഫര്‍ ഷുബെര്‍ട്ടിന്റെ വണ്ണം കണ്ട് യുവതി ഇയാളെ ഒഴിവാക്കാന്‍ നോക്കിയത്. എന്നാല്‍ ഇതോടെ ഓക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ ബലംപ്രയോഗിച്ച് കടന്ന് ഇയാള്‍ യുവതിയെ പീഡനത്തിന് ഇരയാക്കി. 

തന്റെ ബെഡ്ഡില്‍ ഷുബെര്‍ട്ട് കിടക്കാന്‍ പോലും സ്ഥലം ഉണ്ടാകില്ലെന്ന് ചിന്തിച്ചതായി ഇര പോലീസിനോട് പറഞ്ഞു. ലൈംഗിക പീഡനക്കുറ്റം ചുമത്തിയ ഷുബെര്‍ട്ട് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ ഹാജരായി. എന്നാല്‍ കുറ്റങ്ങള്‍ ഇയാള്‍ നിഷേധിച്ചു. ഡേറ്റിംഗ് വെബ്‌സൈറ്റായ മാച്ച്.കോം വഴിയാണ് ഷുബെര്‍ട്ട് യുവതിയെ പരിചയപ്പെട്ടത്. 

പ്രൊഫൈലില്‍ കാണുന്നതിനേക്കാള്‍ വണ്ണം കൂടുതലായിരുന്നുവെന്നാണ് യുവതി അവകാശപ്പെടുന്നത്. അമിതമായ വണ്ണമുള്ള വ്യക്തിയാണ് തന്നെ ലൈംഗികമായി അക്രമിച്ചതെന്ന് ഒരു കുട്ടിയുടെ അമ്മയായ ഇര പോലീസിനെ അറിയിച്ചു. ഒരു തരത്തിലും ലൈംഗികതയ്ക്ക് സമ്മതമല്ലെന്ന് ഷുബെര്‍ട്ടിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഒരു ചായ കുടിച്ച് സംസാരിക്കാമെന്നാണ് അറിയിച്ചതെന്നും യുവതി പറയുന്നു. 

ഓണ്‍ലൈനില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ വിറ്റാണ് താന്‍ പണം സമ്പാദിക്കുന്നതെന്നാണ് കാംബ്‌സ് സെന്റ് നിയോട്‌സിലെ ഷുബെര്‍ട്ട് അവകാശപ്പെട്ടിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.