CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 36 Minutes 38 Seconds Ago
Breaking Now

മീടു ; പ്രതികരണവുമായി നടി സുചിത്ര

വിവാഹശേഷം ഭര്‍ത്താവ് മുരളിക്കൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയതോടെ സിനിമ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത നടിയാണ് സുചിത്ര. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സിനിമ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും 'മീ ടൂ' അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര.മീടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലയെന്ന് മാത്രമല്ല, സിനിമാ പ്രേക്ഷകര്‍ കൂടെയുണ്ടെങ്കില്‍ വലിയ സുരക്ഷിതത്വ ബോധവുമായിരുന്നുവെന്ന് സുചിത്ര പറയുന്നു. 

'യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്. ഉദ്ഘാടനത്തിനും മറ്റും പോകുമ്പോള്‍ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് പേടി തോന്നിയിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരില്‍ നിന്ന് ഇന്നുവരെ മോശാനുഭവങ്ങളൊന്നും നേരിട്ടിട്ടില്ല. ഇതുകേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുമാണ്.പക്ഷേ അതാണ് സത്യം' സുചിത്ര പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.