
















ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം സംവിധായകന്റെ തലയില്‍ കെട്ടിവെക്കുന്ന രീതിയെ വിമര്‍ശിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം നടന്‍ സ്വയം ഏറ്റെടുത്തതിനെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'മൂവി വേള്‍ഡ് മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു പടം പരാജയപ്പെട്ടാല്‍ മുഴുവന്‍ കുറ്റവും സംവിധായകന് മുകളിലാണ്. നിര്‍മാതാവ് തെറി വിളിക്കും, അഭിനേതാക്കള്‍ തെറി വിളിക്കും. അങ്ങനെ എല്ലാമുണ്ട്. പക്ഷേ എല്ലാം എടുക്കുന്നത് ഈ സംവിധായകനാണ്. അവിടെയാണ് ഞാനിന്ന് ദുല്‍ഖറിനെ സല്യൂട്ട് ചെയ്യുന്നത്. ദുല്‍ഖര്‍ ഒരു പടം ചെയ്തു. അതുകഴിഞ്ഞ് ദുല്‍ഖറിന്റെ ഒരു സ്റ്റേറ്റ്‌മെന്റ് ഞാന്‍ കണ്ടു. അതിനെയാണ് വളര്‍ത്തു?ഗുണം എന്ന് പറയുന്നത്. ഏത് വീട്ടില്‍ ആണ് ജനിച്ച് വളര്‍ന്നതെന്ന് കാണിച്ചു ആ കുട്ടി.
'ഞാനും കൂടി കഥ കേട്ടിട്ടാണ് ഞാന്‍ ആ സിനിമ ചെയ്തത്. അത് ജയിച്ചാലും തോറ്റാലും അതിന്റെ ക്രെഡിറ്റ് എന്റെ ടീമിലുള്ള എല്ലാവര്‍ക്കുമാണ്. പരാജയപ്പെട്ടതു കൊണ്ട് അതിന്റെ പ്രശ്‌നങ്ങള്‍ ഞാനേറ്റെടുക്കുന്നു' എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അതാണ് വളര്‍ത്തു?ഗുണം. അതിനൊരുപാട് പൈസയൊന്നും വേണ്ട. വളര്‍ത്തു?ഗുണം, വിത്തു?ഗുണം എന്നൊക്കെ പറയില്ലേ. അതാണ് ദുല്‍ഖര്‍ കാണിച്ചത്. അല്ലാതെ, ഇത് പോയാല്‍ മറ്റൊന്ന്. ഹിറ്റായി കഴിഞ്ഞാല്‍, ഇത് അയാളൊന്നുമല്ല ഷൂട്ട് ചെയ്തത്, അത് വേറെ ആളാണ് ഷൂട്ട് ചെയ്തത് എന്ന് പറയുന്നത് നിങ്ങളുടെ വിത്തു?ഗുണമാണ്; മേജര്‍ രവി പറഞ്ഞു.
അതേസമയം, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഐ ആം ഗെയിം'