CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 8 Seconds Ago
Breaking Now

'അവര്‍ക്കെന്ത് ഇസ്ലാം'; പോക്‌സോ കേസില്‍ അറസ്റ്റിലായ മതപ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെപേരില്‍ നസ്രിയയെ വിമര്‍ശിച്ചയാള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ മതപ്രഭാഷകന്‍ മുഹമ്മദ് നിയാസ് ജൗഹരി നേരത്തെയും വിവാദങ്ങളില്‍പ്പെട്ടയാള്‍. നടി നസ്രിയ നസീമിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ഇയാള്‍ നടത്തിയ പരാമര്‍ശങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. 'അവര്‍ക്കെന്ത് ഇസ്ലാം' എന്നായിരുന്നു നസ്രിയയെ ലക്ഷ്യമിട്ട് ഇയാള്‍ നടത്തിയ വിമര്‍ശനം.

നസ്രിയ ഒരു സിനിമാ നടിയാണെന്നും അവരുടെ ജീവിതശൈലി അങ്ങനെയാണെന്നും പറഞ്ഞ ഇയാള്‍, മുസ്ലിം നാമധാരികളായ സിനിമാ നടിമാരെ വിമര്‍ശിക്കുമ്പോള്‍ പുരുഷന്മാരെയും വിമര്‍ശിക്കണമെന്ന അഭിപ്രായവും വീഡിയോയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതേസമയം, കൊല്ലം ഓച്ചിറയില്‍ 16 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അസുഖം പ്രാര്‍ഥനയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് കുടുംബവുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഓച്ചിറയിലെ അല്‍ ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍.

കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അക്കാദമിയുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.