CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 24 Seconds Ago
Breaking Now

യുവാവുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ലീക്കായി; ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി സുരേഖ വാണി

തെലുങ്ക് നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ പ്രതികരണവുമായി താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സ്വകാര്യ ദൃശ്യങ്ങള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പുറത്തുവന്നതെന്നും സുരേഖ വാണി വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം നടി അറിയിച്ചത്. സ്വകാര്യ വിവരങ്ങളും ദൃശ്യങ്ങളും തന്റെ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നും അവ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും പൊതുജനങ്ങളോടും താരം അഭ്യര്‍ഥിച്ചു. സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ഈ സംഭവം ഉപയോഗിക്കരുതെന്നും തന്റെ സ്വകാര്യത മാനിക്കണമെന്നും സുരേഖ വാണി ആവശ്യപ്പെട്ടു.

നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ പിന്നീട് വിവിധ അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനൊപ്പമുള്ള നടിയുടെ ദൃശ്യങ്ങളാണ് വീഡിയോകളിലുള്ളത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയമായത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് സുരേഖ വാണി. സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ്‌ഫേക്ക് ദൃശ്യങ്ങളാണിതെന്നായിരുന്നു തുടക്കത്തില്‍ ഉയര്‍ന്ന സംശയം.

 




കൂടുതല്‍വാര്‍ത്തകള്‍.