CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 17 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം വാര്‍ഷികത്തില്‍ റോമിലെ ബസലിക്കയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച് മാര്‍ സ്രാമ്പിക്കല്‍

റോം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെയും മൂന്നാം വാര്‍ഷികത്തില്‍, റോമിലെ പ്രസിദ്ധമായ സെന്റ്  മേരി മേജര്‍ ബസലിക്കായില്‍ രൂപതാധ്യക്ഷന്‍ മാര്‍  ജോസഫ് സ്രാമ്പിക്കല്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. വി. ലൂക്കാസുവിശേഷകന്‍ വരച്ച, ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പരി. മറിയത്തിന്റെ യാഥാര്‍ത്ഥചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന അള്‍ത്താരയായ 'സാലുസ് പോപ്പെല്ലി റൊമാനി' എന്ന അള്‍ത്താരയിലാണ് ബലിയര്‍പ്പണം നടന്നത്. 

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റെവ. ഫാ. റോജി നരിതൂക്കില്‍, റെവ. ഫാ. ജിജി പുതുവീട്ടിക്കളം S J, റോമിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന വൈദികര്‍ തുടങ്ങിയവര്‍  സഹകാര്‍മികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി റോമില്‍ വൈദികപഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വൈദികവിദ്യാര്‍ത്ഥികളും മറ്റു രൂപതകളില്‍നിന്നുള്ള വൈദികവിദ്യാര്‍ത്ഥികളും കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ദൈവം നല്‍കിയ സമൃദ്ധമായ അനുഗ്രഹങ്ങളെ മാര്‍ സ്രാമ്പിക്കല്‍ ദിവ്യബലിക്കിടയില്‍ അനുസ്മരിച്ചു. 

കത്തോലിക്കാസഭയുടെ കീഴ്വഴക്കമനുസരിച്ച് എല്ലാ രൂപതാമെത്രാന്മാരും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തേണ്ട 'ആദ് ലിമിന' സന്ദര്ശനത്തിന്റെ ഭാഗമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സീറോ മലബാര്‍ മെത്രാന്മാരും 

ഇപ്പോള്‍ റോമിലുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാനായി പരി. ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിക്കുന്നതിനുമുന്‍പ് റോമിലെ 'കോളേജിയോ ഉര്‍ബാനോ' എന്ന യൂണിവേഴ്‌സിറ്റിയുടെ വൈസ് റെക്ടര്‍ ആയി സേവനം ചെയ്യുകയായിരുന്നു മാര്‍ സ്രാമ്പിക്കല്‍. 2016 ഒക്ടോബര്‍ 9  നായിരുന്നു പ്രെസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വച്ച് സീറോ മലബാര്‍ സഭയുടെ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചതും ജോസഫ് സ്രാമ്പിക്കലിനെ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും. 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 




കൂടുതല്‍വാര്‍ത്തകള്‍.