CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 7 Seconds Ago
Breaking Now

ഇനി ബ്രക്‌സിറ്റ് നടത്താനും, നടത്താന്‍ താല്‍പര്യമില്ലാത്തവരും തമ്മിലുള്ള പോര്; തന്റെ ബ്രക്‌സിറ്റ് കരാറിനെ പിന്തുണയ്ക്കാന്‍ 15 ലേബര്‍ എംപിമാര്‍ തയ്യാറെന്ന് ബോറിസ് ജോണ്‍സണ്‍; കരാറില്‍ വോട്ടെടുപ്പ് നടത്തുന്നത് തടയാന്‍ ബ്രക്‌സിറ്റ് വിരുദ്ധരുടെ കള്ളക്കളി

ബ്രക്‌സിറ്റ് കരാര്‍ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തി കാര്യങ്ങള്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ശ്രമം

തന്റെ ബ്രക്‌സിറ്റ് കരാര്‍ നിയമമാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഊര്‍ജ്ജിത ശ്രമം. ആഴ്ച അവസാനമാകുന്നതോടെ കരാര്‍ വോട്ടിനിട്ട് പാസാക്കാമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കരാറിനെ പിന്തുണയ്ക്കാന്‍ തയ്യാറായ എംപിമാരുടെ എണ്ണം അനുകൂലമാണെന്നാണ് മന്ത്രിമാര്‍ കരുതുന്നത്. 

രാത്രി വൈകിയും കോമണ്‍സ് യോഗം ചേര്‍ന്ന് കരാര്‍ പാസാക്കാമെന്നാണ് പ്രധാനമന്ത്രിയുടെ കണക്കുകൂട്ടല്‍. ലോര്‍ഡ്‌സില്‍ പ്രത്യേക വീക്കെന്‍ഡ് സെഷന്‍ നടത്തിയും വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ പാസാക്കാനാണ് ബോറിസിന്റെ ശ്രമം. കോമണ്‍സിലും, ലോര്‍ഡ്‌സിലും നിയമം പാസാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുന്നതാണ് പൊതുവെയുള്ള സാഹചര്യമെങ്കിലും ബ്രക്‌സിറ്റില്‍ ഇത് മറികടക്കാനാണ് മന്ത്രിമാരുടെ ശ്രമം. 

പ്രത്യേകിച്ച് അടുത്ത തിങ്കളാഴ്ച നടക്കുന്ന ഇയു സമ്മേളനത്തിന് മുന്‍പ് കരാര്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതുവഴി ബ്രക്‌സിറ്റ് വൈകിപ്പിക്കുന്നതില്‍ നിന്നും ബ്രിട്ടന് രക്ഷപ്പെടാന്‍ കഴിയും. ചുരുങ്ങിയത് 15 ലേബര്‍ എംപിമാരുടെ പിന്തുണ ബോറിസിന്റെ കരാറിന് ലഭിക്കുമെന്ന് ഉറപ്പിച്ച് ഇരിക്കവെയാണ് കരാറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ പാസാക്കാനുള്ള തന്ത്രങ്ങളെല്ലം ഉറപ്പിച്ചെന്ന് ഫോറിന്‍ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. 

ബ്രക്‌സിറ്റ് കരാര്‍ അവതരണം ഇന്ന് തന്നെ നടത്തി കാര്യങ്ങള്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ശ്രമം. ഞായറാഴ്ച രാത്രിയോടെയെങ്കിലും ബില്‍ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെങ്കിലും സ്പീക്കര്‍ ജോണ്‍ ബെര്‍കോ ഇതിന് പ്രധാന തടസ്സം ഒപ്പിക്കും. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം എംപിമാര്‍ സൃഷ്ടിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.