CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 48 Seconds Ago
Breaking Now

ഇസ്ലാമിക തീവ്രവാദത്തെ നേരിടാന്‍ 'ബുര്‍ക്ക' നിരോധനം! ഗുണങ്ങള്‍ പരിശോധിക്കാന്‍ ടോറി നേതാവ് കെമി ബാഡെനോക്; ബ്രിട്ടനില്‍ യാഥാസ്ഥിതിക ഇസ്ലാമിന്റെ വളര്‍ച്ചയെ തടയാന്‍ പദ്ധതികളുമായി കണ്‍സര്‍വേറ്റീവുകള്‍

ഇസ്ലാമിസ്റ്റ് പ്രശ്‌നങ്ങളെ കുറിച്ചുള്ള പോളിസി റിവ്യൂവിലാണ് ഇത് ഉള്‍പ്പെടുന്നത്

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേട്ട് തുടങ്ങിക്കഴിഞ്ഞു. നിയമപരവും, അല്ലാത്തതുമായ കുടിയേറ്റങ്ങള്‍ ബ്രിട്ടന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ പോലും സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതിന് പിന്നില്‍ കുടുംബ വോട്ടിംഗാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പോലീസ് നടപടി പോലും ഉണ്ടായില്ല. 

വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തമാകുമ്പോള്‍ ബ്രിട്ടനിലെ പരമ്പരാഗത പാര്‍ട്ടികളും അങ്കലാപ്പിലാണ്. ഈ സാഹചര്യത്തില്‍ ഇസ്ലാമിക തീവ്രവാദത്തെ തടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ടോറി നേതാവ് കെമി ബാഡെനോക് തയ്യാറാകുന്നത്. ബുര്‍ഖ നിരോധനം ഉള്‍പ്പെടെ പദ്ധതികളാണ് ഇതില്‍ പരിഗണിക്കുന്നത്. 

ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ്, ഷാഡോ ജസ്റ്റിസ് സെക്രട്ടറി നിക്ക് തിമോത്തി എന്നിവര്‍ നിരോധനത്തിന്റെ ഗുണങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കുകയാണ്. ഇസ്ലാമിസ്റ്റ് പ്രശ്‌നങ്ങളെ കുറിച്ചുള്ള പോളിസി റിവ്യൂവിലാണ് ഇത് ഉള്‍പ്പെടുന്നത്. ബാഡെനോക് നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുന്‍ നിലപാട് തിരുത്തല്‍ കൂടിയാകും. 

'ഭര്‍ത്താവും, സമൂഹവും നിര്‍ബന്ധമായി പറയുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ അണിയണമെന്ന് തോന്നുന്നില്ല. സമൂഹങ്ങള്‍ ഒറ്റപ്പെട്ട് നിന്നാല്‍ ഇത് സംഭവിക്കും. ബുര്‍ഖ നിരോധിക്കുമെന്ന റിഫോമിന്റെ പദ്ധതി പോലെയല്ല ഞങ്ങള്‍ ആലോചിക്കുന്നത്', ബാഡെനോക് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.