CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 13 Seconds Ago
Breaking Now

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ ജനജീവിതം ദുരിതത്തിലാക്കും; ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ക്ക് തയ്യാറെടുക്കണം; പ്രവൃത്തി ദിനങ്ങള്‍ നാലായി ചുരുങ്ങും; ഇറാന്‍ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മുന്നറിയിപ്പുമായി മുന്‍ ബിപി എക്‌സിക്യൂട്ടീവ്

ഓരോ ആഴ്ചയും ജീവനക്കാര്‍ക്ക് അധിക അവധി അനുവദിച്ച് ട്രാഫിക് കുറയ്ക്കാനും അവസരം നല്‍കണമെന്ന് ബട്‌ലര്‍

ഇറാന്‍ യുദ്ധം ആഗോള തലത്തില്‍ ഇന്ധന വിതരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യമാണ്. ഈ അവസരത്തില്‍ ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഒരു മുന്‍ ഓയില്‍ കമ്പനി എക്‌സിക്യൂട്ടീവ് മന്ത്രിമാരെ ഉപദേശിക്കുന്നത്. ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കി ഇന്ധന വിതരണ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്‍ ബിപി സ്ട്രാറ്റജി ഹെഡ് നിക്ക് ബട്‌ലറുടെ നിര്‍ദ്ദേശം. 

വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ആസ്പദമാക്കി മാറിമാറി ദിനങ്ങളില്‍ വാഹനം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ പോളിസി ഉപദേശകന്‍ കൂടിയായിരുന്ന നിക്ക് ബട്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ആഴ്ചയും ജീവനക്കാര്‍ക്ക് അധിക അവധി അനുവദിച്ച് ട്രാഫിക് കുറയ്ക്കാനും അവസരം നല്‍കണമെന്ന് ബട്‌ലര്‍ പറയുന്നു. 

ഇറാന്‍ യുദ്ധം മുന്നോട്ട് പോയാല്‍ എന്താകും സംഭവിക്കുകയെന്ന് ജനങ്ങളോട് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. '20 ശതമാനം സപ്ലൈ കട്ടായാല്‍ ഒരാള്‍ ഉപയോഗിക്കുന്നതിലും 20 ശതമാനം കുറവ് വരും. ഫുഡ് സപ്ലൈ, ഹെല്‍ത്ത് സര്‍വ്വീസ്, സ്‌കൂളുകള്‍ പോലുള്ളയുടെ പ്രവര്‍ത്തനം സംരക്ഷിച്ച് നിര്‍ത്തണം. ഇതിന് ശേഷമാണ് വിപണിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് തീരുമാനിക്കാന്‍. എല്ലാം തുറന്നിട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത് പിന്നീട് കാര്യങ്ങള്‍ ദുഷ്‌കരമാക്കും. റേഷന്‍ സംവിധാനത്തിലേക്ക് കടക്കേണ്ടി വരില്ലെങ്കിലും, ചെറിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തുകയാണ് വേണ്ടത്', ബട്‌ലര്‍ പറയുന്നു. 

ലിറ്ററിന് 2 പൗണ്ട് ചാര്‍ജ്ജ് ചെയ്യുന്നതിന് പകരം അടച്ചിടാന്‍ ചെറിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ ശ്രമിച്ചതോടെ യുകെയില്‍ പല ഭാഗത്തും പെട്രോള്‍ കിട്ടില്ലെന്ന ആശങ്കയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടെ യുദ്ധത്തിലേക്ക് യെമനിലെ ഹൂതി വിമതര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.