CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 52 Seconds Ago
Breaking Now

വട്ടായിലച്ചന്റെ ധ്യാനത്തിനൊരുക്കമായി സെഹിയോനില്‍ നാല്പതുമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന. ഡിസംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റിലേക്ക് ബുക്കിങ് തുടരുന്നു

ബര്‍മിങ്ഹാം: യേശുനാമത്തില്‍  അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും  സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിതനവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചന്‍ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബിര്‍മിങ്ഹാം സെഹിയോനില്‍ നാല്പത് മണിക്കൂര്‍ തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28 ന് രാവിലെ 6 മുതല്‍ 29 രാത്രി 10 വരെയാണ് ആരാധന.  

           യൂറോപ്പില്‍ ആദ്യമായി റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍ എന്നിവര്‍  നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറിലാണ്  നടക്കുന്നത് . 

ഡിസംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന ധ്യാനത്തില്‍ ഡാര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും .

ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/dvKudUhOlGs

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തില്‍ പങ്കെടുക്കും .

എഫാത്ത കോണ്‍ഫറന്‍സിനായി 

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയില്‍, ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍  ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യേശുനാമത്തില്‍

ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക്  താഴെ കാണുന്ന വെബ്‌സൈറ്റില്‍  നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

www.afcmuk.org

അഡ്രസ്സ് ;

THE  HAYES ,

SWANWICK

DERBYSHIRE

DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനീഷ് തോമസ്    07760254700

ബാബു ജോസഫ്    07702061948

 




കൂടുതല്‍വാര്‍ത്തകള്‍.