CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 12 Seconds Ago
Breaking Now

ഇനി ചാള്‍സിന്റെ ഊഴം; 93 വയസ്സുള്ള രാജ്ഞി 18 മാസത്തിനുള്ളില്‍ വിരമിക്കാന്‍ ഒരുങ്ങുന്നു; ചാള്‍സ് രാജകുമാരന്‍ പ്രിന്‍സ് റെജന്റായി ചുതലയേറ്റ് രാജകീയ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കും

പൊതുപരിപാടികളുടെ എണ്ണം ഒരു വശത്ത് രാജ്ഞി ചുരുക്കുമ്പോള്‍ മറുവശത്ത് ചാള്‍സ് ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്

ന്യൂസിലാന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചാള്‍സ് രാജകുമാരന്‍ സാന്‍ഡിഗ്രാമില്‍ ഫിലിപ്പ് രാജകുമാരനുമായി ചര്‍ച്ച നടത്തി. സഹോദരന്റെ പൊളിഞ്ഞ ടിവി അഭിമുഖം രാജകുടുംബത്തെ നാണിപ്പിച്ച അവസ്ഥയിലാണ് ചര്‍ച്ച. ഇതിനിടെ രാജ്ഞിയില്‍ നിന്ന് രാജകീയ നേതൃത്വം ചാള്‍സ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആന്‍ഡ്രൂ രാജകുമാരന്റെ പൊതുജീവിതം നേരത്തെ റിട്ടയര്‍ ചെയ്യിപ്പിച്ചതില്‍ വെയില്‍സ് രാജകുമാരന് പ്രധാന പങ്കുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. 

രാജ്ഞിയുടെ ചുമതലകള്‍ പ്രിന്‍സ് റെജന്റായി ഏറ്റെടുത്ത് രാജകീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് ചാള്‍സ് ഒരുക്കംകൂട്ടുന്നത്. ഇതേസമയത്ത് അമ്മ രാജ്ഞി പരമാധികാരത്തില്‍ തുടരുകയും ചെയ്യും. 18 മാസത്തിനുള്ളില്‍ 95 വയസ്സ് തികയുന്ന രാജ്ഞി ഇതേ ഘട്ടത്തില്‍ രാജാധികാര ചുമതലകള്‍ ചാള്‍സിന് കൈമാറുന്നത് സംബന്ധിച്ച് കൊട്ടാരത്തിലെ അംഗങ്ങളുമായി ചര്‍ച്ചയിലാണ്. ഇതേ പ്രായത്തിലാണ് ഫിലിപ്പ് രാജകുമാരന്‍ പൊതുചുമതലകളില്‍ നിന്ന് ഒഴിഞ്ഞത്. 

'ആന്‍ഡ്രൂ, എപ്സ്റ്റീന്‍ വിവാദങ്ങള്‍ ചാള്‍സിന് തന്റെ നേതൃപാടവം തെളിയിക്കാന്‍ അവസരം നല്‍കി. രാജകുടുംബത്തിലും വലിയൊരു സ്ഥാപനമില്ല. അവസരം തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ചാള്‍സ് ശ്രമിച്ചു. രാജാവായി മാറുന്നതിന് മുന്നോടിയായി ഇതിനെ കണക്കാക്കാം. ഇതോടെ പ്രിന്‍സ് റെജന്റ്, അഥവാ നിഴല്‍ രാജാവായി ചാള്‍സ് മാറും', ഈ വിവരങ്ങളെക്കുറിച്ച് അറിവുള്ള ശ്രോതസ്സ് സണ്‍ പത്രത്തോട് വെളിപ്പെടുത്തി. 

പൊതുപരിപാടികളുടെ എണ്ണം ഒരു വശത്ത് രാജ്ഞി ചുരുക്കുമ്പോള്‍ മറുവശത്ത് ചാള്‍സ് ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആന്‍ഡ്രൂ രാജകുമാരന്റെ പ്രശ്‌നമാണ് അദ്ദേഹത്തിന് ഒരു ചവിട്ടുപലകയായി മാറിയത്. വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് ഒരു രാജാവിന്റെ പെരുമാറ്റം ചാള്‍സ് നിലനിര്‍ത്തും. 




കൂടുതല്‍വാര്‍ത്തകള്‍.