CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 30 Seconds Ago
Breaking Now

മോഹന്‍ലാലിന് പിന്നാലെ എംജിആറായി ഇന്ദ്രജിത്ത് ;ജയയായി രമ്യ

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരിസ് ക്വീന്‍ ഫസ്റ്റുലുക്ക് പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുമ്പോള്‍ എംജിആറിന്റെ വേഷത്തില്‍ ഇന്ദ്രജിത്തെത്തും. നടി അനിഘ ജയലളിതയുടെ ബാല്യകാലം ചെയ്യുന്നു. അഞ്ജന ജയപ്രകാശാണ് കൗമാരക്കാലം ചെയ്യുന്നത്. 

ഗൗതം വാസുദേവന്‍ മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം ഉള്‍പ്പെടെ അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്യുന്നത്.

അതേസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. കങ്കണ നായികയാക്കി തലൈവിയും നിത്യാ മേനോനെ നായികയായി ദി അയേണ്‍ ലേഡിയും.

 

 




കൂടുതല്‍വാര്‍ത്തകള്‍.