CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 24 Seconds Ago
Breaking Now

ഡല്‍ഹിയില്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം ; 32 പേര്‍ മരിച്ചു

ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്.

ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തില്‍ 32 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.

ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രിയിലേക്ക് മാറ്റി. 27 അഗ്നി ശമന യൂണിറ്റുകളാണ് തീ അണയ്ക്കാനായി ശ്രമം തുടരുന്നത്. 50 ലേറെ പേരെ രക്ഷിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. 9 മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.




കൂടുതല്‍വാര്‍ത്തകള്‍.