CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 34 Seconds Ago
Breaking Now

രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ വി പി സിങ് സര്‍ക്കാരിനെതിരെ ഓര്‍മ്മകുറിപ്പില്‍ വിമര്‍ശനവുമായി സോണിയ ഗാന്ധി

എസ്.പി.ജിക്ക് പകരം പ്രാദേശിക പൊലീസിനെയാണ് രാജീവ് ഗാന്ധിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്.

സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങിങ്  എ ജേണി ഓഫ് ലവ് പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ച വി.പി. സിങ് സര്‍ക്കാരിനെതിരെ പുസ്തകത്തില്‍ രൂക്ഷവിമര്‍ശനമാണ് സോണിയ ഉന്നയിക്കുന്നത്. സുരക്ഷാ കാര്യങ്ങളില്‍ കൃത്യമായ അവലോകനം നടത്താതെയാണ് പ്രത്യേക സുരക്ഷാ സേനയായ എസ്.പി.ജിയെ പിന്‍വലിച്ചതെന്നാണ് വിമര്‍ശനം.

എസ്.പി.ജിക്ക് പകരം പ്രാദേശിക പൊലീസിനെയാണ് രാജീവ് ഗാന്ധിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. വധിക്കപ്പെടുന്നതിന് രണ്ട് മാസം മുന്‍പ് തന്നെ പിതാവിന്റെ സുരക്ഷയില്‍ രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും സോണിയ പുസ്തകത്തില്‍ പറയുന്നു. അച്ഛന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ താന്‍ തിരിച്ചെത്തുന്നത് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരിക്കുമെന്നായിരുന്നു രാഹുലിന്റെ വാക്കുകളെന്നും പുസ്തകത്തിലുണ്ട്.

അതേസമയം, രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ പ്രണബ് മുഖര്‍ജി നേതൃമാറ്റം ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചെന്നും സോണിയ വെളിപ്പെടുത്തുന്നു. ഈ പരാമര്‍ശത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി. നേതൃമാറ്റം ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും അത്തരമൊരു ആഗ്രഹം കുറ്റകരമാണോയെന്നും ശര്‍മിഷ്ഠ ചോദിച്ചു. സോണിയയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.