
















പടക്കം പൊട്ടിക്കുന്നത് രോഗങ്ങള്‍ മാറ്റുമെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാട് തിരുത്തി പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ പാപ്പിയ അധികാരി. പഴമക്കാര്‍ പറഞ്ഞുവന്ന ചില പരമ്പരാഗത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നും ടോളിഗഞ്ച് നിയോജകമണ്ഡലത്തിലെ എംഎല്‍എ കൂടിയായ പാപ്പിയ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മണ്ഡലത്തിലെ കാളി പൂജ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ മുന്നില്‍ വെച്ച് പടക്കം പൊട്ടിയപ്പോള്‍ പടക്കം പൊട്ടിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എംഎല്‍എ. 'നമ്മുടെ മുഖ്യമന്ത്രി പടക്കം പൊട്ടിക്കാന്‍ അനുവാദം തന്നിട്ടുണ്ട്. പടക്കങ്ങളില്ലാതെ എങ്ങനെയാണ് കാളി പൂജ പൂര്‍ത്തിയാവുക? പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നമ്മള്‍ പടക്കം പൊട്ടിക്കും. പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കാന്‍ സഹായിക്കും' എന്നായിരുന്നു ഇവരുടെ പ്രസ്താവന.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെയാണ് എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തിയത്.