
















കൊല്‍ക്കത്തയില്‍ ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും അമ്മയും അറസ്റ്റില്‍. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സാര്‍ഥക് സര്‍ക്കാര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഗാരിയ മേഖലയില്‍ കാമുകിയായ സഞ്ചാലിക ബസുവിനൊപ്പം വാടക ഫ്‌ലാറ്റിലായിരുന്നു സാര്‍ഥക് താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി സാര്‍ഥക്കും സഞ്ചാലികയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ സഞ്ചാലിക മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സാര്‍ഥക്കിന്റെ തോളില്‍ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് തന്നെ സഞ്ചാലികയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയുടെ അമ്മ മൗമിത ബസുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.