CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 42 Seconds Ago
Breaking Now

യുക്മ നഴ്‌സസ് ഫോറം ജോയിന്റ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് നിര്യാതനായി...

യുക്മ നഴ്‌സസ് ഫോറം നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് കൂറുമണ്ണ് പടിഞ്ഞാറേകൈതയ്ക്കല്‍ (പള്ളിക്കുന്നേല്‍) പി.എം.മൈക്കിള്‍ (കുട്ടിച്ചേട്ടന്‍  85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഇന്ന് (ബുധന്‍) രാവിലെ 9.30ന് സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുറുമണ്ണ് സെന്റ്.ജോണ്‍സ് പള്ളി സിമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

ഇടമറുക് തെറ്റാലിക്കല്‍ കുടുംബാംഗം മോനിയാണ് ഭാര്യ. മക്കള്‍ ഡോളി, പരേതനായ ബെന്നി, സിസ്റ്റര്‍ ജൂലിയ (ഡി. എസ്. ടി), റെജീന, ബിജു, ബിജി. മരുമക്കള്‍ ജോസ് കുറ്റിക്കാട്ട് പ്രവിത്താനം, ഡേവി നെടിയപറമ്പില്‍ കുര്യച്ചിറ, ഷൈനി വടക്കേടത്ത് കുറിച്ചിത്താനം, ഡോ.അജിത്ത് ലക്‌നൗ.

പരേതന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, യുഎന്‍ എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി, എഫ്.ഒ.പി കോര്‍ഡിനേറ്റര്‍ സിന്നി ജേക്കബ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.