CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 41 Seconds Ago
Breaking Now

സോണിയ ഗാന്ധിയുടേയും ഒവൈസിയുടേയും ചിത്രം ചേര്‍ത്തുള്ള പോസ്റ്റ് ; അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി

വ്യാഴാഴ്ച വൈകീട്ടോടെയാണ് പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്.

എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ബിജെപി സംസ്ഥാന വെസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.

വ്യാഴാഴ്ച വൈകീട്ടോടെയാണ് പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എഐഎംഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത് സോണിയ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീര്‍ത്തിപരവും ഐടി നിയമ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാണ് പരാതി നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.