Breaking Now

സ്ലൗവിലെ മലയാളികള്‍ ഒരുമിച്ചപ്പോള്‍ ഈ ന്യൂഇയര്‍ ആഘോഷം കാണികള്‍ക്ക് മറക്കാനാകാത്ത ദൃശ്യവിരുന്നായി

നല്ലൊരു സായാഹ്നമായിരുന്നു ഏവര്‍ക്കും സ്ലൗ അസോസിയേഷന്‍ ഒരുക്കിയത്.

ഒത്തൊരുമയ്ക്ക് അതിന്റെതായ മനോഹാരിതയുണ്ട്. ഒരുമിച്ച് കൂടുമ്പോള്‍ പങ്കുവയ്ക്കുന്ന സന്തോഷത്തിന് ഇരട്ടി മധുരമാകും. സ്ലൗ മലയാളികളെ സംബന്ധിച്ച് ഈ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം അത്തരത്തില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. 

ചര്‍ച്ച്മീഡ് സ്‌കൂളില്‍ വച്ച് വൈകീട്ട് 5ന് തുടങ്ങിയ പരിപാടി 10 മണിയ്ക്ക് അവസാനിച്ചു.

ദി അസോസിയേഷന്‍ ഓഫ് സ്ലൗ മലയാളിസും (എഎസ്എം), സ്ലൗ മലയാളി അസോസിയേഷനും ഒരുമിച്ച് ചേര്‍ന്നതോടെ കരുത്തും ഒപ്പം പങ്കാളിത്തവും കൂടി.

 

മികച്ച നേതൃത്വം അസോസിയേഷനിലെ പരിപാടിയുടെ മികവിന് ആക്കം കൂട്ടി. എഎസ്എമ്മിന്റെ പ്രസിഡന്റ് ഡോ. ഹരീഷ് മേനോന്‍, ജോമോന്‍ കുന്നേല്‍ സെക്രട്ടറി, എസ്എംഎയുടെ പ്രസിഡന്റ് മാത്യു തോപ്പില്‍ , മറ്റ് ഭാരവാഹികള്‍ വേദിയിലെത്തി ചടങ്ങ് ആരംഭിച്ചു. എല്ലാവരേയും എന്റർടൈൻമെന്റ് സെക്രടറി ഡൊമിനിക് വേദിയില്‍ പരിചയപ്പെടുത്തി. ജോമോന്‍ കുന്നേല്‍ ഏവര്‍ക്കും സ്വാഗതമേകി. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റുമാര്‍ ഏവര്‍ക്കും ന്യൂഇയര്‍ ആശംസകള്‍ നല്‍കി.

എവ്‌ലിന്‍ ജിനോ പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്തു. ശ്രീ ഡൊമിനിക് എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി, ട്രഷറര്‍ അജയ് ഡാനിയേല്‍, ഐടി സപ്പോര്‍ട്ട് റോബിന്‍, ഡോ അജയ് ജോസ് മാര്‍ട്ടിന്‍, പ്രതീപ് പിള്ള എന്നിവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്.

ജോജി ചടങ്ങിലെത്തിയവര്‍ക്ക് നന്ദി അറിയിച്ചു.

നിമ്മി റോഷും കിരണും എല്ലാ പിന്തുണയുമായി കമ്മറ്റിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

വേദിയില്‍ സാന്റയെത്തിയതോടെ ആഘോഷം ആരംഭിച്ചു.കുറേയധികം പ്രോഗ്രാമുകള്‍ നടന്നു.

കൊച്ചുകുട്ടികളുടെ ആക്ഷന്‍ സോങ്, നേറ്റിവിറ്റി സോങ്,ലൈവ് ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്,ഡിവോഷണല്‍ സോങ്, മാര്‍ഗ്ഗം കളി, ഡ്യുവറ്റ് സോങ്ങും ഡാന്‍സും, സിനിമാറ്റിക് ഡാന്‍സും ശ്രദ്ധേയമായ ജിംനാസ്റ്റിക് ഡാന്‍സും വേദിയില്‍ നടന്നു.

വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കിയിരുന്നു. നല്ലൊരു ഓര്‍മ്മ സമ്മാനിച്ച് മനോഹരമായ മുഹൂര്‍ത്തങ്ങളാണ് പരിപാടിയില്‍ ഉടനീളം ഉണ്ടായിരുന്നത് . നല്ലൊരു സായാഹ്നമായിരുന്നു ഏവര്‍ക്കും സ്ലൗ അസോസിയേഷന്‍ ഒരുക്കിയത്. ഫിലിപ്പ് തോമസ് .സിൽന സിൽജൻ എന്നിവർ അവതാരകരായിരുന്നു. ഇവ് ലിൻ ജീനോ പ്രോഗ്രാം കോർഡിനേറ്റർ ആയിരുന്നു.അജയ് ദാനിയേൽ, റോബിൻ, ഡോ.അജയ്, ജോസ് മാർട്ടിൻ, പ്രദീപ് പിള്ള, നിമ്മി റോഷ്, കിരൺ തുടങ്ങിയവർ നേതൃത്വം നൽകി. ജോജി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ്  അഡ്വൈസിംഗ്  സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും, ICI CI ബാങ്ക്, എറിക് റോബിന്‍സണ്‍ സോളിസിറ്റേഴ്‌സുമായിരുന്നു പ്രധാന സ്‌പോണ്‍സേഴ്‌സ്.
കൂടുതല്‍വാര്‍ത്തകള്‍.