
















ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ വുമണ്‍സ് ഗാതറിങ് നവംബര്‍ 15 ന് എസ്എംസിസിയുടെ പാരിഷ് ഹാളില്‍ നടന്നു. രാവിലെ പത്തുമണി മുതല്‍ മൂന്നുമണിവരെ കളികളും ചിരികളുമായി എല്ലാ തിരക്കും മാറ്റി വച്ച് അവര്‍ ഒത്തുകൂടി.


വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാ ജിബിന്‍ പോള്‍ വാമറ്റത്തലും വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റ് എല്‍സയും ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മികവേറിയ ക്ലാസുകള്‍ നടന്നു. ഫാ ജിബിന്‍ യുകെയുടെ മ്യാരേജിനേയും മ്യാരേജ് ആക്ടിനേയും കുറിച്ച് ക്ലാസെടുത്തു. തുടര്‍ന്ന് മനോജ് സെബാസ്റ്റിയനും ക്ലാസുകള്‍ നടത്തി.



വനിതാ കൂട്ടായ്മയുടെ മികച്ച പ്രവര്‍ത്തനങ്ങളാണ് സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിലുള്ളത്. എല്ലാവരും ഒത്തുകൂടി അറിവും ആത്മവിശ്വാസവും കൂട്ടുന്ന ക്ലാസുകള്‍ ആസ്വദിക്കുകയും ഒരുമിച്ച് ആനുവല്‍ ഗാതറിങ് ആഘോഷിക്കുകയും ചെയ്തു.
